രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രക്ക് നല്ല ഫലമുണ്ടായി എന്നതാണ് കർണാടക സാക്ഷ്യപ്പെടുത്തുന്നതെന്ന് ദ ക്യു അഭിമുഖത്തിൽ മുൻ മന്ത്രിയും ഇടതുപക്ഷ എം.എൽ.എയുമായ കെ.ടി ജലീൽ. ന്യൂനപക്ഷങ്ങളുടെ വിഷയങ്ങളിൽ കുറച്ച് കൂടി ബോൾഡായ തീരുമാനങ്ങൾ രാഹുൽ ഗാന്ധി എടുക്കണമെന്നും, എം.പി സ്ഥാനനത്ത് നിന്ന് അയോഗ്യനാക്കിയതിലൂടെയും, ഔദ്യോഗിക വസതിയിൽ നിന്ന് ഇറക്കി വിട്ടതിലൂടെയും രാഹുലിനെ പൂട്ടാൻ എല്ലമാർഗ്ഗങ്ങളിലൂടെയും കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി ജലീലിന്റെ വാക്കുകൾ
രാഹുല്‍ ഗാന്ധിയെ പൂട്ടാന്‍ എല്ലാ മാര്‍ഗ്ഗങ്ങളിലൂടെയും കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നു. ഡി.കെ ശിവകുമാര്‍ ഉള്‍പ്പെടെയുള്ള പ്രതിപക്ഷത്തെ പല നേതാക്കളെയും അകാരണമായി എത്രയോ ദിവസം ജയിലിലിട്ടു. രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കുകയും വര്‍ഷങ്ങളായി താമസിക്കുന്ന വീട്ടില്‍ നിന്നും ഇറക്കി വിടുകയും ചെയ്തു. ഇത് ജനങ്ങള്‍ അംഗീകരിക്കില്ല.
മുസ്ലിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പറയാന്‍ ഇന്ത്യയിലെ മതനിരപേക്ഷ പാര്‍ട്ടികള്‍ ഭയപ്പെടുന്നു. അതിന്റെ ഏറ്റവും അവസാന ഉദാഹരണമാണ് മുന്‍ എം.പിയും അഞ്ച് തവണ എം.എല്‍എ.യുമായ ആതീഖ് അഹമ്മദിനെയും സഹോദരന്‍ അഷറഫ് അഹമ്മദിനെയും പോലീസ് തടങ്കലില്‍ കയ്യാമം വെച്ച നിലയില്‍ അതിക്രൂരമായി അക്രമകാരികളെത്തി വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം. തന്റെ ഏറ്റവും വലിയ വിമര്‍ശകനും എതിരാളിയുമായ ആതീഖ് അഹമ്മദിനെതിരെയുള്ള കേസുകള്‍ കോടതികളില്‍ തെളിയിക്കാന്‍ കഴിയില്ലെന്ന ഉറപ്പ് യോഗിക്ക് ഉള്ളത് കൊണ്ടാണ് അദ്ദേഹത്തെ തെരുവിലിട്ട് കൊലപ്പെടുത്തിയത് എന്ന് ആരെങ്കിലും ആക്ഷേപിച്ചാല്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താനാകും? ഈ ക്രൂരതയോട് ഇന്ത്യയില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരിയല്ലാതെ വേറൊരു രാഷ്ട്രീയ നേതാവും പ്രതികരിച്ച് കണ്ടില്ല. അതീഖ് അഹമ്മദ് കൊലക്കേസ് പ്രതിയും ഗുണ്ടാതലവനുമാണെന്നാണ് സംഘികള്‍ പ്രചരിപ്പിക്കുന്നത്. നമ്മുടെ രാജ്യത്ത് അത്തരം എത്രയോ പേരുണ്ട്. അവരെയെല്ലാം വെടിവെച്ച് കൊല്ലാന്‍ പോയാല്‍ എന്താകും സ്ഥിതി? പിന്നെ രാജ്യത്ത് എന്തിനാണ് ഭരണഘടന? നീതിന്യായ സംവിധാനം? ക്രമസമാധാന പാലകര്‍?
രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി അമിത്ഷാ മൂന്ന് മാസം ജയിലില്‍ കിടുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനായിരുന്നില്ലല്ലോ അദ്ദേഹത്തിന്റെ ജയില്‍ വാസം? കൊലക്കേസില്‍ കുറ്റമാരോപിക്കപ്പെട്ടായിരുന്നില്ലേ? ഗുജറാത്തിലെ സുഹ്റാബുദ്ദീന്‍ ശൈഖ് ഏറ്റമുട്ടല്‍ കൊലക്കേസില്‍ വിധി പറഞ്ഞ ജഡ്ജി ദുരൂഹമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ഇതൊന്നും ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ദേശീയ പാര്‍ട്ടിയുടെ നേതാക്കള്‍ തയ്യാറാകാത്തത് എന്താണ്? മണിപ്പൂരില്‍ എത്ര ക്രൈസ്തവ ദേവാലയങ്ങളാണ് തകര്‍ക്കപ്പെട്ടത്? എത്ര ക്രൈസ്തവ വിശ്വാസികളെയാണ് കൊന്നത്? കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഒരു സര്‍വകക്ഷി സംഘം മണിപ്പൂര്‍ സന്ദര്‍ശിക്കാത്തത് എന്നെ അല്‍ഭുതപ്പെടുത്തി. പശുവിന്റെ പേരില്‍ എത്ര പേരാണ് കൊല്ലപ്പെട്ടത്? അതിനോടൊന്നും ശക്തമായ പ്രതികരണം കോണ്‍ഗ്രസ് നടത്തിയിട്ടില്ല.
ന്യൂനപക്ഷങ്ങളുടെ ന്യായമായ പ്രശ്നങ്ങളുടെ കൂടെ നിന്നാല്‍ ഹിന്ദുക്കള്‍ എതിരാകുമെന്ന മിഥ്യാധാരണയ്ക്ക് ഏറ്റ തിരിച്ചടി കൂടിയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് വിജയം. ഏത് മത വിഭാഗവും ന്യായമായ പ്രശ്നങ്ങള്‍ ഉയര്‍ത്തിയാല്‍ മറ്റ് മതവിഭാഗങ്ങള്‍ അതിനെ എതിര്‍ക്കില്ല. മുസ്ലിം വിരുദ്ധത പറഞ്ഞാല്‍ ഹിന്ദു വോട്ട് കിട്ടുമെന്നത് രാജ്യത്ത് ബി.ജെ.പി പ്രചരിപ്പിക്കുന്ന തെറ്റായ കാര്യമാണ്. കോണ്‍ഗ്രസ് അതിന്റെ വക്താക്കളും പ്രചാരകരുമാകരുത്. അങ്ങിനെയാണെങ്കില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ എന്തു വ്യത്യാസമാണ് ഉണ്ടാവുക? മതനിരപേക്ഷ വാദികള്‍ക്കും ഗാന്ധിയന്‍മാര്‍ക്കും പോകാന്‍ പാടില്ലാത്ത പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും ആര്‍.എസ്.എസ് എന്നും കോണ്‍ഗ്രസ് പ്രചരിപ്പിക്കാത്തത് എന്തുകൊണ്ടാണ്? കേവലമൊരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ബി.ജെ.പിയെ കാണുന്ന കോണ്‍ഗ്രസ് നിലപാട് മാറാത്തെടത്തോളം ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടയാന്‍ കോണ്‍ഗ്രസ്സിനാവില്ല.