ലോക്ഡൗണില്‍ ആളുകള്‍ വീട്ടിലിരുന്നതിനാല്‍ ഉപഭോഗം കൂടിയതിനാലാണ് ഉയര്‍ന്ന വൈദ്യുത ബില്ല് വന്നതെന്ന് കെഎസ്ഇബി. മീറ്ററില്‍ കാണിച്ച ഉപഭോഗത്തിനുള്ള ബില്ല് മാത്രമാണ് ഈടാക്കിയിട്ടുള്ളത്. അടച്ചിട്ട സ്ഥാപനങ്ങളുടെ വൈദ്യുതിബില്‍ തുക തിരികെ നല്‍കുമെന്നും കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള മനോരമ ന്യൂസിനോട് വ്യക്തമാക്കി.
70 ശതമാനം വൈദ്യുതിയും വാങ്ങുമ്പോഴും മറ്റ് സംസ്ഥാനങ്ങളെക്കാള്‍ കുറഞ്ഞ തുകയാണ് കേരളത്തില്‍ ഈടാക്കുന്നത്. ബില്ല് നോക്കുമ്പോള്‍ സാധാരണക്കാരന് വ്യക്തത ഉണ്ടാവണമെന്നില്ല. അതുകൊണ്ടാണ് ഇത്രയധികം പരാതികള്‍ വന്നത്. ഒരു ഉപഭോക്താവിന്റെയും കൈയ്യില്‍ നിന്നും അധിക തുക ഈടാക്കാന്‍ കെഎസ്ഇബിക്ക് കഴിയില്ലെന്നും ചെയര്‍മാന്‍ വിശദീകരിച്ചു.
ലോക്ഡൗണില്‍ അടച്ചിട്ട സ്ഥാപനങ്ങളുടെ തുക ഇനിയുള്ള മാസങ്ങളിലെ ബില്ലുകളില്‍ കുറയ്ക്കും. ഫിക്‌സഡ് ചാര്‍ജില്‍ നിന്ന് 25 ശതമാനമാണ് ഒഴിവാക്കുക. ബാക്കി തുക അടയക്കുന്നതിന് ഡിസംബര്‍ 15വരെ സാവകാശം നല്‍കിയിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.