നിയമസഭ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റില്‍ സി.പി.എം ബി.ജെ.പിയെ പിന്തുണയ്ക്കാന്‍ ധാരണയുണ്ടാക്കിയതായി മുസ്ലിംലീഗ് ജനറര്‍ സെക്രട്ടറി കെ.പി.എ മജീദ്. പത്ത് സീറ്റില്‍ സി.പി.എമ്മിനെ ബി.ജെ.പി പിന്തുണയ്ക്കും. ബി.ജെ.പിയെ കേരളത്തിലെ മുഖ്യപ്രതിപക്ഷമാക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യം.കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ഇരുപാര്‍ട്ടികളും ലക്ഷ്യമിടുന്നതെന്നും കെ.പി.എ മജീദ് ആരോപിച്ചു.
വിജയിക്കാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ് സി.പി.എം. ഘടകകക്ഷികള്‍ പാണക്കാട് നടത്തിയ കൂടിക്കാഴ്ചയെ പോലും വര്‍ഗീയമായി കാണുന്നത് അതുകൊണ്ടാണെന്നും കെ.പി.എ മജീദ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രധാനിയായ സി.എം രവീന്ദ്രനെ ചോദ്യം ചെയ്തു.സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്ന ഘട്ടമെത്തി. അതിന് ശേഷം അന്വേഷണത്തിന് എന്തുസംഭവിച്ചു. സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കിയിരിക്കുകയാണ്. ഡല്‍ഹിയില്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ധാരണയുണ്ടാക്കിയെന്നും കെ.പി. എ മജീദ് ആരോപിച്ചു.