Around us

‘എല്ലാ സൗകര്യവും ഒരുക്കിയിരുന്നു’, ഇപ്പോഴത്തെ നീക്കത്തിന് പിന്നില്‍ സംഘടിത ശ്രമമുണ്ടോയെന്ന് സംശയമെന്ന് മന്ത്രി പി തിലോത്തമന്‍ 

THE CUE

കോട്ടയം പായിപ്പാട് അതിഥിതൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളും ചെയ്തു നല്‍കിയിരുന്നുവെന്ന് മന്ത്രി പി തിലോത്തമന്‍. താമസവും ഭക്ഷണവും ഉള്‍പ്പടെ ജില്ലാഭരണകൂടം ഉറപ്പുവരുത്തിയിരുന്നു. നാട്ടിലേക്ക് പോകാന്‍ വാഹനം ഒരുക്കണമെന്നാണ് അവരുടെ ആവശ്യം. അതിഥിതൊഴിലാളികള്‍ സംഘടിച്ചതിന് പിന്നില്‍ ബോധപൂര്‍വമായ ശ്രമമുണ്ടോയെന്ന് സംശയമെന്നും മന്ത്രി പറഞ്ഞു.

ലോക്ക് ഡൗണ്‍ വിലക്ക് ലംഘിച്ച് ചങ്ങനാശേരി പായിപ്പാട് കവലയിലാണ് നൂറുകണക്കിന് അതിഥി തൊഴിലാളികള്‍ പ്രതിഷേധവുമായി കൂട്ടംകൂടിയത്. ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണം ലഭിക്കുന്നില്ലെന്നും, സര്‍ക്കാര്‍ പറയുന്നത് തൊഴിലുടമകള്‍ നടപ്പിലാക്കുന്നില്ലെന്നുമായിരുന്നു ഇവരുടെ പരാതി. നാട്ടിലേക്ക് പോകാന്‍ വാഹനസൗകര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു, പൊലീസ് മേധാവി ജി ജയ്‌ദേവ് എന്നിവരുള്‍പ്പടെ സ്ഥലത്തെത്തി തൊഴിലാളികളുമായി സംസാരിച്ചിരുന്നു. താമസവും ഭക്ഷണസൗകര്യങ്ങളും ഉള്‍പ്പടെ ജില്ലാ ഭരണകൂടം ഉറപ്പുനല്‍കിയിട്ടുണ്ട്.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT