Around us

ചെവിക്കുറ്റി നോക്കി അടിക്കണം,ഒറ്റപ്പാലം എം.എല്‍.എ മരിച്ചോ; അത്യാവശ്യം പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് മുകേഷ്

ഫോണ്‍ വിളി വിവാദത്തില്‍ വീണ്ടും കുടുങ്ങി കൊല്ലം എം.എല്‍.എ മുകേഷ്. പാലക്കാട് നിന്ന് ഫോണ്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. മുകേഷ് കുട്ടിയോട് കയര്‍ക്കുന്നതിന്റെ ശബ്ദരേഖയും പുറത്തു വന്നിട്ടുണ്ട്.

അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി കൂട്ടുകാരന്റെ കയ്യില്‍ നിന്ന് നമ്പര്‍ വാങ്ങി വിളിച്ച വിദ്യാര്‍ത്ഥിയോട് എം.എല്‍.എ കയര്‍ത്ത് സംസാരിക്കുന്നതും നമ്പര്‍ തന്ന കൂട്ടുകാരനെ ചെവിക്കുറ്റി നോക്കി അടിക്കണമെന്ന് പറയുന്നതും ശബ്ദ രേഖയില്‍ കേള്‍ക്കാം. കൂട്ടിയോട് ദേഷ്യത്തില്‍ കയര്‍ത്ത് സംസാരിച്ച മുകേഷ് എന്തിനാണ് വിളിച്ചതെന്ന് അന്വേഷിക്കുന്നില്ല. ആറ് തവണയൊക്കെ എന്തിനാണ് വിളിക്കുന്നത് എന്ന് ചോദിച്ചാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ക്കുന്നത്.

പാലക്കാട്ട് നിന്ന് കൊല്ലം എം.എല്‍.എ വിളിക്കേണ്ട ഒരു കാര്യവുമില്ല, പാലക്കാട്ടെ കാര്യം പാലക്കാട്ട് എംഎല്‍എയെ അല്ലെ വിളിച്ചുപറയേണ്ടത്,

വിദ്യാര്‍ത്ഥിയായാലും എന്തായാലും പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേ, കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണം. അവന്റെ മണ്ഡലത്തിലെ എംഎല്‍എയുടെ നമ്പര്‍ തരാതെ വേറേതൊരു രാജ്യത്തെ എംഎല്‍എയുടെ നമ്പര്‍ തന്നിട്ട് എന്താ അവന്‍ പറഞ്ഞത്, നിങ്ങള്‍ സ്വന്തം എംഎല്‍എയെ വിളിച്ച് അവര്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ടേ എന്നെ വിളിക്കാവു. സ്വന്തം എംഎല്‍എ മരിച്ച് പോയത് പോലെയാണല്ലോ എന്നെ വിളിക്കുന്നത്, പിള്ളേര്‍ കളിയാണല്ലോ ഇത് എന്നൊക്കെ പറഞ്ഞാണ് മുകേഷ് വിദ്യാര്‍ത്ഥിയോട് കയര്‍ക്കുന്നത്. വിദ്യാര്‍ത്ഥി സോറി പറയുമ്പോഴും മുകേഷ് കയര്‍ത്താണ് സംസാരിക്കുന്നത്,

സംഭാഷണത്തിന്റെ പൂര്‍ണരൂപം

വിദ്യാര്‍ത്ഥി:ഹലോ സര്‍ ഞാന്‍ പാലക്കാട് നിന്നാണ് വിളിക്കുന്നത്.

മുകേഷ്: ആറ് പ്രാവശ്യം ഒക്കെ വിളിക്കുന്നത് എന്തിനാ. നമ്മള്‍ ഒരു മീറ്റിംഗില്‍ ഇരിക്കുകയല്ലേ

വിദ്യാര്‍ത്ഥി: ഞാന്‍ ഒരു അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നത്.

മുകേഷ്: ഒന്നാമത് പാലക്കാട്ട് നിന്നും കൊല്ലം എംഎല്‍എയെ വിളിക്കേണ്ട ഒരു കാര്യവും ഇല്ല.

വിദ്യാര്‍ത്ഥി: സര്‍ ഞാന്‍ ഒരു അത്യാവശ്യ കാര്യം പറയാന്‍ വേണ്ടി വിളിച്ചതാണ്. ഞാനൊരു പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

മുകേഷ്: പാലക്കാട്ടെ കാര്യം പാലക്കാട്ട് എംഎല്‍എയെ അല്ലെ വിളിച്ചുപറയേണ്ടത്.

വിദ്യാര്‍ത്ഥി: പത്താംക്ലാസില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥിയാണ് ഞാന്‍

മുകേഷ്: വിദ്യാര്‍ത്ഥിയായാലും എന്തായാലും പാലക്കാട് എംഎല്‍എ എന്നൊരു ആള്‍ ജീവനോടെ ഇല്ലേ

വിദ്യാര്‍ത്ഥി: എന്റെ കൂട്ടുകാരന്‍ നമ്പര്‍ തന്നപ്പോള്‍ വിളിച്ചുനോക്കിയതാണ്

മുകേഷ്: കൂട്ടുകാരന്‍ ആരാണെന്ന് നോക്കി അവന്റെ ചെവികുറ്റി നോക്കി അടിക്കണം. അവന്റെ മണ്ഡലത്തിലെ എംഎല്‍എയുടെ നമ്പര്‍ തരാതെ വേറേതൊരു രാജ്യത്തെ എംഎല്‍എയുടെ നമ്പര്‍ തന്നിട്ട് എന്താ അവന്‍ പറഞ്ഞത്.

വിദ്യാര്‍ത്ഥി: അല്ല, ഒന്ന് വിളിച്ച് നോക്കാന്‍ പറഞ്ഞതാ

മുകേഷ്: വേണ്ട. നിങ്ങള്‍ സ്വന്തം എംഎല്‍എയെ വിളിച്ച് അവര്‍ എന്ത് പറയുന്നു എന്ന് നോക്കിയിട്ടേ എന്നെ വിളിക്കാവു. സ്വന്തം എംഎല്‍എ മരിച്ച് പോയത് പോലെയാണല്ലോ എന്നെ വിളിക്കുന്നത്. ആറ് പ്രാവശ്യം. ഞാനൊരു പ്രധാനപ്പെട്ട യോഗത്തില്‍ ഇരിക്കുകയല്ലേ. ആള്‍ക്കാര്‍ എന്നെ നോക്കി ചിരിക്കുവാ. പിള്ളേര്‍ കളിയാണല്ലോ ഇത്.

വിദ്യാര്‍ത്ഥി: സോറി സര്‍

മുകേഷ്: സോറി അല്ല. വെളച്ചല്‍. ഒരാളെ ശല്യപ്പെടുത്തുക. സ്വന്തം എംഎല്‍എയെ വിളിക്കാതെ അയാളെ വെറും ബഫൂണ്‍ ആക്കീട്ട് വേറെ നാട്ടിലെ എംഎല്‍എയെ വിളിക്കുക. തെറ്റല്ലേ അത്.

വിദ്യാര്‍ത്ഥി: സോറി സര്‍ പറ്റി പോയി.

മുകേഷ്: സ്വന്തം എംഎല്‍എ ആരാന്ന് അറിയാവോ

വിദ്യാര്‍ത്ഥി: ഇല്ല.

മുകേഷ്: സ്വന്തം എംഎല്‍എ ആരാന്ന് അറിയാത്ത പത്താംക്ലാസില്‍ പഠിക്കുന്ന നീ ഒക്കെ എന്റെ മുന്നിലുണ്ടെങ്കില്‍ ചൂരല് വെച്ച് അടിച്ചേനെ. സ്വന്തം എംഎല്‍എ ആരാന്ന് അറിയില്ല. എംഎല്‍എയെ കണ്ട് പഠിച്ച് പോയി സംസാരിക്ക്.

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

SCROLL FOR NEXT