Around us

അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റിയത് ആക്ഷേപം വന്നതിന് ശേഷം; കോടിയേരി ബാലകൃഷ്ണന്‍

അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് മാറ്റിയത് ആക്ഷേപം വന്നതിന് ശേഷമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നേരത്തെ തന്നെ ആരോഗ്യമന്ത്രി അവിഷിത്ത് കൃത്യമായി ജോലിക്ക് വരുന്നില്ല എന്ന് കാണിച്ച് മാറ്റി നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും തീരുമാനമെടുത്തത് ആക്ഷേപം വന്നതിന് ശേഷമാണെന്നും കോടിയേരി പറഞ്ഞു.

കോടിയേരി പറഞ്ഞത്

അവിഷിത്ത് കുറച്ചായിട്ട് ഓഫീസില്‍ വരാറില്ല. അദ്ദേഹത്തെ സംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രി തന്നെ കൊടുത്തിട്ടുണ്ട്. ആക്ഷേപം വന്നതിന് ശേഷമാണ് സ്റ്റാഫില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ തീരുമാനം എടുത്തത്. ഇങ്ങനെയൊരു സംഭവം വരുന്നതിന് മുമ്പ് വേണ്ടത്ര ജോലിക്ക് വരുന്നില്ല എന്ന് കണ്ട് മാറ്റി നിര്‍ത്താന്‍ മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ആക്ഷേപം വന്നതിന് ശേഷമാണ് സ്റ്റാഫില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം എടുത്തത്. നേരത്തെ സ്റ്റാഫില്‍ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു.

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമണത്തില്‍ പ്രതിയായ ആരോഗ്യമന്ത്രിയുടെ സ്റ്റാഫംഗമായ അവിഷിത്തിനെ പുറത്താക്കി ഉത്തരവിറങ്ങിയിരുന്നു. ഈ മാസം 15 മുതല്‍ സ്റ്റാഫില്‍ നിന്നും ഒഴിവാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. അവിഷിത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരികെ നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് അക്രമം ചര്‍ച്ചയായതിന് പിന്നാലെ അവിഷിത്ത് തന്റെ സ്റ്റാഫ് അംഗമല്ലെന്ന് വീണ ജോര്‍ജ് പ്രതികരിച്ചിരുന്നു. ഈ മാസം ആദ്യം വ്യക്തിപരമായ കാര്യങ്ങള്‍ പറഞ്ഞ് അവിഷിത്ത് ഒഴിവായിരുന്നുവെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം.

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

ഭർത്താവാണ് ഡ്രൈവിങ് പഠിപ്പിച്ചത്, ഇപ്പൊ 12 വാഹനങ്ങളുടെ ലൈസൻസുണ്ട്, കൂടുതൽ ലൈസൻസുള്ള മലയാളി വനിതയായി മണിയമ്മ | Maniyamma Interview

SCROLL FOR NEXT