Around us

കട്ട സപ്പോര്‍ട്ട്; ട്വന്റി ട്വന്റിക്കും സാബുവിനും പിന്തുണയുമായി ചിറ്റിലപ്പിള്ളി

ട്വന്റി ട്വന്റിക്കും സാബു എം ജേക്കബിനും പിന്തുണയുമായി വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. മുഖ്യധാര രാഷ്ട്രീയക്കാര്‍ തങ്ങളുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ചും മതത്തെപ്പറ്റിയുമാണ് ഇപ്പോഴും പറയുന്നത്. എന്നാല്‍ സാബു.എം.ജേക്കബ് വികസനം,ജനക്ഷേമം എന്നിവയെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സാബു.എം. ജേക്കബിന്റെ ഇന്റര്‍വ്യു പങ്കിട്ടു കൊണ്ടാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാഷ്ട്രീയക്കാരില്‍ നിന്നും ഇത്തരത്തിലുള്ള സംസാരം അപൂര്‍വ്വമായാണ് കേള്‍ക്കുക. തന്റെ 70 വയസ്സിനിടയില്‍ സാബുവിന്റെ സംസാരം പോലെ മറ്റൊന്ന് കേട്ടിട്ടില്ലെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറയുന്നു.

ഉയര്‍ന്ന് വരുന്ന നേതാവിനെ താന്‍ സാബുവില്‍ കാണുന്നു. ട്വന്റി ട്വന്റിയുടെ നേതൃത്വത്തിലേക്ക് വരാന്‍ പലരും തന്നോട് ആവശ്യപ്പെടുന്നുണ്ട്. 70 വയസ്സായ താന്‍ ആ മാറ്റത്തിന്റെ മുന്‍നിരയിലേക്കില്ല. എന്നാല്‍ കട്ട സപ്പോര്‍ട്ടുണ്ടെന്നും കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

This 33.58 minutes interview of Mr. Sabu M Jacob of Twenty20 is worth listening. Rarely do you get to hear such a meaningful talk from anyone who’s engaged in politics; I haven’t heard in my 70 years life time... He’s speaking about development and people’s welfare, whereas the mainstream politicians are still speaking about political ideologies and religious differences to woo voters. I see in Mr. Sabu the emergence of a leader who delivers. Many people ask me to be at the forefront of such a change, but being 70 years old I don’t want to be at the frontline. However, I promise my ‘KATTA’ SUPPORT – I will support this movement by all means. Big Salute!!

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT