Around us

‘ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ റോഡിലെ കുഴി പാട്ടകൊണ്ട് മൂടിയിരിക്കുന്നു’; മരണക്കുഴിക്കെതിരെ ജനരോഷം; പഴിചാരി വകുപ്പുകള്‍

THE CUE

കൊച്ചിയില്‍ റോഡിലെ കുഴി ബൈക്ക് യാത്രക്കാരന്റെ ജീവനെടുത്ത സംഭവത്തേത്തുടര്‍ന്ന് ജനരോഷം. നികുതി വാങ്ങുകയും നിയമങ്ങള്‍ കര്‍ശനമാക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ കര്‍ത്തവ്യം നിര്‍വ്വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാര്‍ രംഗത്തെത്തി. റോഡില്‍ കുഴികള്‍ നിര്‍ത്തിയ ശേഷം ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയിട്ട് എന്ത് പ്രയോജനമെന്നാണ് ഇരുചക്രവാഹനക്കാരുടെ പ്രതികരണം. ഹെല്‍മെറ്റ് തങ്ങള്‍ വെച്ചിട്ടുണ്ടെന്നും കുഴിമൂടല്‍ ആരു ചെയ്യുമെന്നും ബൈക്ക് യാത്രികര്‍ ചോദിക്കുന്നു. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും പാലാരിവട്ടത്ത് റോഡ് ഉപരോധിച്ചു.

ജലവിഭവ വകുപ്പ് കുഴിച്ച കുഴി മൂടാനുള്ള ബാധ്യത വകുപ്പിന് തന്നെയാണ്. റോഡിലെ കുഴി മൂടിയില്ലെങ്കില്‍ പരിശോധിക്കേണ്ട ചുമതല പൊതുമരാമത്ത് വകുപ്പിനുണ്ട്.

എട്ട് മാസമായി മൂടാതിരുന്ന കുഴി 23കാരന്റെ ജീവനെടുത്തിട്ടും പഴിചാരല്‍ തുടരുകയാണ് പിഡബ്ലിയുഡി-ജലവിഭവ വകുപ്പുകള്‍. കുഴി മൂടാന്‍ പൊതുമരാമത്ത് അനുമതി നല്‍കിയില്ലെന്നാണ് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുടെ വാദം. പിഡബ്ലിയുഡി പണം നല്‍കാത്തതുകൊണ്ടാണ് അറ്റകുറ്റപ്പണി നടത്താത്തതെന്നും വാട്ടര്‍ അതോറിറ്റി ആരോപിക്കുന്നു.

മെട്രോ സ്‌റ്റേഷന് മുന്നില്‍ തകര്‍ന്നു കിടന്ന ഭാഗം കഴിഞ്ഞയാഴ്ച്ച ടാര്‍ ചെയ്തപ്പോഴും കുഴി മൂടിയില്ല.

പിഡബ്ലിയുഡിയേയും ജല അതോറിറ്റിയേയും കുറ്റപ്പെടുത്തി കൊച്ചി മേയര്‍ സൗമിനി ജെയിന്‍ രംഗത്തെത്തി. കുഴിയടക്കണമെന്ന് പ്രദേശത്തെ ജനപ്രതിനിധിയായ കൗണ്‍സിലര്‍ പിഡബ്ലിയുഡിയോട് ആവശ്യപ്പെട്ടതാണ്. പക്ഷെ പരിഹാരമുണ്ടായില്ല. ആരുടെ ഭാഗത്താണ് വീഴ്ച്ചയുണ്ടായതെന്ന് കണ്ടെത്തണമെന്നും സൗമിനി ജെയിന്‍ പ്രതികരിച്ചു.

യുവാവിന്റെ അപകടമരണത്തേത്തുടര്‍ന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

സംഭവത്തില്‍ ജലവിഭവ് വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി റിപ്പോര്‍ട്ട് തേടി. അന്വേഷണത്തിന് ഇറിഗേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി അറിയിച്ചു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും. ആരേയും സംരക്ഷിക്കില്ല. ഒരാളുടെ ജീവന്‍ നഷ്ടമായതാണ്. സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണുമെന്നും കെ കൃഷ്ണന്‍ കുട്ടി കൂട്ടിച്ചേര്‍ത്തു.

ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. പൊതുമരാമത്ത് വകുപ്പിന്റേയും ജലവകുപ്പിന്റേയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് എറണാകളും എംപി ഹൈബി ഈഡന്‍ പറഞ്ഞു.

കൂനമ്മാവ് സ്വദേശി യദുലാല്‍ (23) ആണ് പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപമുണ്ടായ അപകടത്തില്‍ മരിച്ചത്. പൈപ്പ് പൊട്ടിയുണ്ടായ കുഴിയുടെ സമീപത്ത് അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി ബൈക്ക് യാത്രികന്‍ റോഡിലേക്ക് വീഴുകയായിരുന്നു. പിന്നിലൂടെ വന്ന ടാങ്കര്‍ ലോറി യദുവിന്റെ ദേഹത്തിലൂടെ കയറിയിറങ്ങി. ഗുരുതരമായ പരുക്കേറ്റ യദുവിനെ പിന്നാലെ വന്ന കാറില്‍ പാലാരിവട്ടത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാവിലെ എട്ട് മണിക്കായിരുന്നു അപകടം. തിരക്കേറിയ ഇടമായിട്ടും ഇത്രനാള്‍ കഴിഞ്ഞിട്ടും കുഴി അടയ്ക്കാന്‍ അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്.

ആഴ്ച്ചകള്‍ക്ക് മുമ്പ് കടവന്ത്ര-വൈറ്റില റോഡിലെ കുഴി ഇരുചക്രവാഹന യാത്രക്കാരന്റെ ജീവനെടുത്തിരുന്നു. മാസങ്ങള്‍ക്ക് മുമ്പ്, കാക്കനാട് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ യുവാവിന് ജീവന്‍ നഷ്ടമായ സംഭവമുണ്ടായി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT