കൊച്ചി ബ്ലാക്ക് മെയിലിംഗ് കേസിലെ പ്രതികള്‍ നടി ഷംന കാസിമിനെ തട്ടിക്കൊണ്ടു പോകാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ്. മോചനദ്രവ്യം ആവശ്യപ്പെടുകയായിരുന്നു ലക്ഷ്യം. പരാതിയുമായി കുടുംബം പൊലീസിനെ സമീപിച്ചതോടെയാണ് ഇവര്‍ പിന്‍മാറിയെന്നാണ് അന്വേഷണസംഘം പറയുന്നത്. പ്രധാന നടിയെയും മുതിര്‍ന്ന നടനെയും സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അന്വേഷണസംഘം കണ്ടെത്തി.
സ്വര്‍ണ്ണക്കടത്തിനെന്ന പേരിലാണ് സംഘം സിനിമാ താരങ്ങളെ ഫോണില്‍ വിളിച്ചിരുന്നത്. ഇതിന്റെ പേരില്‍ പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. പൊലീസ് ചോദ്യം ചെയ്ത നടന് രണ്ട് കോടി രൂപയും ആഡംബര കാറും വാദ്ഗാനം ചെയ്തതായാണ് സൂചന. തയ്യാറാവുന്നവരില്‍ നിന്നും പണം വാങ്ങി മുങ്ങാനായിരുന്നു പദ്ധതി.
മലയാളത്തിലെ പ്രമുഖ നടിയെ ഇക്കാര്യം ആവശ്യപ്പെട്ട് സംഘം വിളിച്ചിരുന്നു. ഇവര്‍ ഉന്നത ഉദ്യോഗസ്ഥനെ ഇക്കാര്യം അറിയിച്ചു. സംഘത്തിന്റെ വിവരങ്ങള്‍ ശേഖരിച്ച് നടിയുടെ ഭര്‍്ത്താവ് ഫോണില്‍ വിളിച്ചതോടെയാണ് പിന്‍മാറിയത്. സംസ്ഥാനത്തിന്റെ പുറത്ത് താമസിക്കുന്ന പ്രമുഖനടനെയും ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
20 യുവതികളെ പറ്റിച്ച് സ്വര്‍ണവും പണവും തട്ടിയിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. സ്വര്‍ണം പണയപ്പെടുത്തിയെന്നാണ് മൊഴി. ഇതില്‍ കുറച്ച് സ്വര്‍ണം കണ്ടെത്തിയിട്ടുണ്ട്.