Around us

അയ്യപ്പനെ മാത്രമല്ല ഗുരുവായൂരപ്പനെ കാണാന്‍ ആഗ്രഹമുള്ള ക്രിസ്ത്യാനിയെയും അതിന് അനുവദിക്കണമെന്നാണ് എന്റെ നിലപാട്: കെകെ ശൈലജ 

THE CUE
‘യേശുദാസിന്റെ പാട്ട് കേള്‍ക്കാം, അദ്ദേഹത്തിന് ദേവനെ കാണാന്‍ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ.’

സ്ത്രീകള്‍ എന്തോ അശുദ്ധി ഉള്ളവരാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാണെന്ന് 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി കെകെ ശൈലജ പറയുന്നു.

സ്ത്രീകള്‍ മല കയറുന്നതില്‍ അയ്യപ്പന് കോപം ഉണ്ടാവുകയുമില്ല. ഏതെങ്കിലും സ്ത്രീക്ക് അയ്യപ്പനെ കാണാന്‍ അദമ്യമായ ആഗ്രഹം ഉണ്ടെങ്കില്‍ അവരെ തടയരുത്. അവര്‍ മനസമാധാനത്തോടെ പോയി തൊഴുതു തിരിച്ചു വരട്ടെ.
കെകെ ശൈലജ

എന്തിനാണ് ആഗ്രഹത്തോടെ ശബരിമലയില്‍ പോകുന്നവരെ തടയുന്നത് എന്നാണ് മന്ത്രി ശൈലജ ചോദിക്കുന്നത്. എന്നാല്‍ അതോടൊപ്പം തന്നെ അവകാശം സ്ഥാപിക്കാനായി ഇടിച്ചുതള്ളി മലയിലേക്ക് പോവുകയാണെന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

അത്തരത്തിലുള്ള നിലപാട് സംഘര്‍ഷം ഉണ്ടാക്കാനേ ഉപകരിക്കൂവെന്നും മന്ത്രി ചൂണ്ടിക്കാണിക്കുന്നു. ഭരണഘടനാപരമായി അവകാശം ഉണ്ടായിരിക്കാം. പക്ഷേ, അതിന്റെ പേരില്‍ ചാടിപ്പുറപ്പെടണോ എന്നാണ് ആരോഗ്യമന്ത്രിയുടെ ചോദ്യം. അങ്ങനെ അവകാശം സ്ഥാപിക്കേണ്ട ഇടമല്ല ശബരിമലയെന്നും അങ്ങനെ പോകേണ്ടവര്‍ക്ക് എത്ര ക്ഷേത്രങ്ങളുണ്ടെന്നും കെകെ ശൈലജ ചോദിക്കുന്നു.

ശബരിമല അവകാശം സ്ഥാപിക്കാനുള്ള ഇടമല്ലെന്ന് പറയുന്ന മന്ത്രി സ്ത്രീകള്‍ അശുദ്ധരാണെന്ന് പറഞ്ഞാല്‍ അംഗീകരിക്കില്ലെന്നും പറയുന്നു.

യേശുദാസിന്റെ ഗുരുവായൂര്‍ ദര്‍ശനത്തിനുള്ള ആഗ്രഹം അഹിന്ദുവെന്ന കാരണത്താല്‍ തടയുന്നതിലും മന്ത്രിക്ക് എതിരഭിപ്രായമാണ്. അയ്യപ്പനെ മാത്രമല്ല, ഗുരുവായൂരപ്പനെ കാണാന്‍ ആഗ്രഹമുള്ള ക്രിസ്ത്യാനിയെയും അതിന് അനുവദിക്കണമെന്നാണ് തന്റെ നിലപാടെന്ന് അര്‍ത്ഥശങ്കയ്ക്ക് ഇട നല്‍കാതെ അവര്‍ പറയുന്നു. യേശുദാസിന്റെ പാട്ട് കേള്‍ക്കാം, പക്ഷേ ദേവനെ കാണാന്‍ അനുവാദമില്ലെന്ന് പറയുന്നത് ശരിയല്ലല്ലോ എന്നാണ് ആരോഗ്യമന്ത്രിയുടെ ചോദ്യം.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT