Around us

'സെന്‍കുമാര്‍ ആരോഗ്യ വിദഗ്ധനല്ലല്ലോ'; കൊവിഡ്19 തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

കൊവിഡ്19 രോഗത്തെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് മുന്‍ ഡിജിപി ടിപി സെന്‍കുമാറിനോട് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചൂടുള്ള പ്രദേശങ്ങളില്‍ വൈറസ് പടരില്ലെന്ന ടിപി സെന്‍കുമാറിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി കെ കെ ശൈലജ. ചൂടുള്ള പ്രദേശങ്ങളില്‍ രോഗം വരില്ലെന്ന സ്ഥിരീകരണം ഇതുവരെയില്ല. ഇത്തരം കാര്യങ്ങള്‍ പറയാന്‍ ടിപി സെന്‍കുമാര്‍ ആരോഗ്യവിദഗ്ധനല്ലല്ലോയെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ചോദിച്ചു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ടിപി സെന്‍കുമാറിനെ പോലുള്ളവര്‍ അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കരുത്. ഉത്തരവാദിത്തപ്പെട്ട പദവിയിലിരുന്ന ആളെന്ന നിലയില്‍ ടിപി സെന്‍കുമാറിന് ലഭിക്കുന്ന വിവരങ്ങളും അഭിപ്രായങ്ങളും ആരോഗ്യവകുപ്പിനെ അറിയിക്കാം. അര്‍ഹിക്കുന്ന ഗൗരവത്തോടെ ഇത്തരം വിവരങ്ങളെ പരിഗണിക്കുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

പൊങ്കാല അടുപ്പ് കത്തുമ്പോഴുള്ള ചൂടില്‍ രോഗാണു നിര്‍ജ്ജീവമാകുമെന്ന് ടിപി സെന്‍കുമാര്‍ പ്രചരിപ്പിച്ചിരുന്നു. വൈറസിന് 27 ഡിഗ്രി ചൂടിനപ്പുറം ജീവനോടെയിരിക്കാനാവില്ലെന്ന ടിപി സെന്‍കുമാറിന്റെ വാദത്തിനെതിരെ ആരോഗ്യവിദഗ്ധര്‍ രംഗത്തെത്തിയിരുന്നു.

കൊവിഡ്19 സംബന്ധിച്ച് തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തുടരുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവരും രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരും വിവരങ്ങള്‍ മറച്ചുവെയ്ക്കുന്നതും കുറ്റകരമാണ്. അയല്‍വാസികളും ഇക്കാര്യത്തില്‍ ജാഗ്രത കാണിക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT