Around us

കിറ്റക്‌സിന് ശ്രീലങ്കയില്‍ നിന്നും ക്ഷണം; ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൊച്ചിയിലെത്തി കൂടിക്കാഴ്ച നടത്തി

കൊച്ചി: കിറ്റക്‌സിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ച് ലങ്കന്‍ സര്‍ക്കാര്‍. ലങ്കന്‍ ഡെപ്യൂട്ടി ഹൈകമ്മീഷണര്‍ കൊച്ചിയിലെത്തി കിറ്റക്‌സ് എംഡി സാബു എം ജേക്കബുമായി ചര്‍ച്ച നടത്തി. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയ്ക്കാണ് ശ്രീലങ്ക പിന്തുണ വാഗ്ദാനം ചെയ്തിരിക്കുന്നത്. നേരത്തെ ബംഗ്ലാദേശും കിറ്റക്‌സിനെ ക്ഷണിച്ചിരുന്നു.

കേരളം നിക്ഷേപ സൗഹൃദമല്ലെന്ന് ആരോപിച്ച് കിറ്റക്സിന്റെ സാബു എം ജേക്കബ് ആയിരം കോടിയുടെ നിക്ഷേപം തെലങ്കാനയിലെ കകാതിയ ടെക്സ്റ്റയില്‍സ് പാര്‍ക്കില്‍ നടത്തിയത് വലിയ ചര്‍ച്ചയായിരുന്നു. മൃഗത്തെ പോലെ വേട്ടയാടി തന്നെ ഓടിച്ചതാണെന്നായിരുന്നു സാബു എം ജേക്കബിന്റെ പ്രതികരണം. തെലങ്കാന സര്‍ക്കാര്‍ രാജകീയ സ്വീകരണമാണ് നല്‍കിയതെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.

അതേസമയം കേരളത്തിനെതിരായ പ്രചാരണം ലോകം മുഴുവനെത്തിക്കാനാണ് കിറ്റക്സ് എംഡിയുടെ ശ്രമമെന്നും നാടിനെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള വിമര്‍ശനങ്ങളെ തള്ളിക്കളയുമെന്നും കിറ്റക്സ് വിവാദത്തില്‍ വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞിരുന്നു.

ഏത് സര്‍ഗാത്മക വിമര്‍ശനങ്ങളെയും തുറന്ന മനസോടെ സ്വാഗതം ചെയ്യുമെന്നും എന്നാല്‍ നാടിനെ തകര്‍ക്കാനുള്ള വിമര്‍ശനങ്ങള്‍ തള്ളിക്കളയുമെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും സംവാദം തുടര്‍ച്ചയായി കൊണ്ടു പോകുന്നത് നാടിന്റെ താല്‍പര്യത്തിനല്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.

വ്യവസായത്തിന്റെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ കേരളം പൊട്ടക്കിണറ്റിലെ തവളയാണന്ന് കിറ്റെക്‌സ് എം.ഡി. സാബു എം.ജേക്കബ് ആരോപിച്ചിരുന്നുപൊട്ടക്കുളത്തിലെ തവളയുടെ അറിവ് വച്ചാണ് പലരും കിറ്റെക്‌സിനെ വിമര്‍ശിക്കുന്നത്. കമ്പനി നടത്തുന്ന തന്നെക്കാള്‍ അറിവ് പി.ടി തോമസിന് എങ്ങനെയാണ് കിറ്റെക്‌സിനെ കുറിച്ച് ഉള്ളതെന്നും സാബു എം.ജേക്കബ്. തെലങ്കാനയില്‍ മാലിന്യ സംസ്‌കരണം ഉള്‍പ്പെടെ സര്‍ക്കാര്‍ ഏറ്റെടുക്കാമന്ന് ഉറപ്പുനല്‍കിയെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT