Around us

ലുലുമാളിന്റെ ഇടപ്പള്ളി തോട് കൈയ്യേറ്റം; സര്‍വ്വേ വകുപ്പിനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

THE CUE

എറണാകുളം ഇടപ്പള്ളി തോട്ടില്‍ ലുലു ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ കയ്യേറ്റങ്ങള്‍ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ സര്‍വ്വേ വകുപ്പിനേയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം. ഇടപ്പള്ളി തോടും കോച്ചാപ്പിള്ളി തോടും കയ്യേറ്റമൊഴിപ്പിച്ച് പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. കനത്ത മഴ പെയ്യുകയും ഇടപ്പള്ളി-കോച്ചാപ്പിള്ളി തോടുകളിലൂടെയുള്ള നീരൊഴുക്ക് തടസപ്പെടുകയും ചെയ്താല്‍ നഗരം വെള്ളക്കെട്ടിലാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി നല്‍കിയിരുന്നത്. വിവരാവകാശ നിയമപ്രവര്‍ത്തകന്‍ കെ ടി ചെഷയര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അധികൃതരുടെ വിശദീകരണവും തേടിയിട്ടുണ്ട്.

തോടുകള്‍ പഴയ സര്‍വ്വേ പ്രകാരം തീര കൈകാര്യ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ അളന്ന് തിട്ടപ്പെടുത്തണമെന്നും കൈയ്യേറ്റം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. നഗരത്തില്‍ നിന്ന് മഴവെള്ളം കടലിലേക്ക് ഒഴുക്കി വിടാന്‍ സഹായിക്കുന്നത് ഇടപ്പള്ളി തോടും കോച്ചാപ്പിള്ളി തോടുമാണ്. തോടുകള്‍ കൈയ്യേറ്റമൊഴിപ്പിച്ച് പഴയപടിയാക്കാന്‍ തദ്ദേശസ്വയംഭരണ ഓംബുഡ്‌സ്മാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നിട്ടും നടപടിയെടുക്കാത്ത സാഹചര്യവും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ലുലുഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ എം എ യൂസഫലിയുടെ സ്വദേശമാണ് നാട്ടിക.

തൃശൂര്‍ നാട്ടികയില്‍ ലുലു ഗ്രൂപ്പിന്റെ വൈമാള്‍ നിര്‍മ്മാണത്തിന് വേണ്ടി തോട് മൂടിയത് വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. അങ്ങാടി തോട് അടച്ചതോടെ നീരൊഴുക്ക് തടസപ്പെട്ട് പ്രദേശത്ത് വെള്ളക്കെട്ട് രൂപപ്പെട്ടു. ഹെക്ടര്‍ കണക്കിന് ഭൂമി വെള്ളത്തിനടിയിലാകുകയും അനേകം കുടുംബങ്ങള്‍ ദുരിതാശ്വാസക്യാംപിലേക്ക് മാറുകയും ചെയ്തു. നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് വൈ മാളിന്റെ പാര്‍ക്കിങ്ങ് ഏരിയ പൊളിച്ച് തോട് വീണ്ടെടുക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. ലുലുവിന്റെ കോഴിക്കോട് പ്രൊജക്ടിന് വേണ്ടിയും വന്‍ തോതില്‍ തോട് നികത്തിയതായി ആരോപണമുണ്ട്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT