Around us

കാശും കഴിവും ഇല്ലാത്തവരായത് കൊണ്ടാകും സര്‍ക്കാര്‍ ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത്, കെവിന്റെ പിതാവ് ജോസഫ് 

THE CUE

സര്‍ക്കാര്‍ കാര്യം മുറപോലെയെന്നല്ലേ.. അല്ലെങ്കില്‍ കാശും കഴിവും ഉള്ളവരായിരിക്കണം. നമുക്ക് ഇതൊന്നും ഇല്ലല്ലോ.. അതുകൊണ്ട് നമ്മള്‍ ഇങ്ങനെയൊക്ക അനുഭവിക്കുന്നു.. കെവിന്റെ അച്ഛന്‍ ജോസഫ് പറയുന്നു.

ഗാന്ധിനഗര്‍ മുന്‍ എസ് ഐ എം എസ് ഷിബുവിനെ തിരിച്ചെടുത്തതില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ട്. പരാതി വായിച്ച മുഖ്യമന്ത്രി നോക്കട്ടെ, ചെയ്യാമെന്നാണ് മറുപടി നല്‍കിയത്. മുഖ്യമന്ത്രി തീരുമാനമെടുക്കുമോയെന്ന് കാത്തിരിക്കുകയാണ് ഞങ്ങള്‍. കേസ് നന്നായി നടക്കുന്നുവെന്ന് കരുതിയ ഘട്ടത്തിലാണ് എസ് ഐ ഷിബുവിനെ തിരിച്ചെടുത്തത്. ഞങ്ങള്‍ക്ക് ഒറ്റയ്ക്ക പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. സഹായിക്കാമെന്നേറ്റ ആളുകള്‍ കൂടെയില്ല. എല്ലാവരും സഹായിച്ചാലെ കേസ് നന്നായി മുന്നോട്ട് പോകുമെന്നും ജോസഫ് പറഞ്ഞു.

ഷിബുവിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കുമെന്ന് കേസ് അന്വേഷിച്ച മുഴുവന്‍ ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയതാണ്. സര്‍വ്വീസില്‍ നിന്ന് കളയുമെന്ന് പറഞ്ഞ ആള്‍ തിരിച്ചെട്ടിയത് എങ്ങനെയാണെന്ന് ഉത്തരം പറയണം. തങ്ങള്‍ക്ക് ഇതില്‍ കൂടുതലൊന്നും വരാനില്ലെന്നും ജോസഫ് പറഞ്ഞു.

സസ്‌പെന്‍ഷനിലായിരുന്ന എസ് ഐ ഷിബു നല്‍കിയ വിശദീകരണം തൃപ്തികരമാണെന്ന് കാണിച്ചാണ് സര്‍വ്വീസിലേക്ക് തിരിച്ചെടുത്തത്. കോട്ടയം ജില്ലയില്‍ തന്നെ നിയമിച്ചതിനെതിരെയും പ്രതിഷേധമുയര്‍ന്നിരുന്നു. കെവിന്റെ കുടുംബം പരാതിയുമായി മുന്നോട്ട് പോയതോടെ ആഭ്യന്തര വകുപ്പ് പ്രതിരോധത്തിലായി. സര്‍വ്വിസില്‍ തിരിച്ചെടുത്ത കാര്യം അറിഞ്ഞില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റയും പ്രതികരിച്ചിരുന്നു. തൊട്ട് പിന്നാലെ തരംതാഴ്ത്തിയ ഉത്തരവ് എറണാകുളം റെയ്ഞ്ച് ഐജി പുറത്തിറക്കി. സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ് ഐ ആയാണ് നടപടി. ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയിട്ടുമുണ്ട്. എന്നാല്‍ പുറത്താക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് കെവിന്റെ കുടുംബം. മുഖ്യമന്ത്രി പിണറായി വിജയന്‍, ഡി ജി പി , മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

കെവിന്‍ കൊല്ലപ്പെടാന്‍ കാരണക്കാരനായ എസ് ഐയെ തിരിച്ചെടുത്താണോ സര്‍ക്കാര്‍ തനിക്ക് നീതി നല്‍കുന്നതെന്ന് ഭാര്യ നീനു പ്രതികരിച്ചിരുന്നു. ഷിബു തന്റെ വീട്ടുകാരുടെ പക്ഷത്താണ് നിന്നത്. മജിസ്‌ട്രേറ്റിന് മുന്നിലും കോടതിയിലും ഈ ഉദ്യാഗസ്ഥന്റെ ക്രൂരത താന്‍ മൊഴി കൊടുത്തിട്ടുണ്ട്. പോലീസും സര്‍ക്കാറും തനിക്കൊപ്പമല്ലെന്നും പ്രതികള്‍ക്കൊപ്പമാണെന്നും നീനു വിമര്‍ശിച്ചിരുന്നു.

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

കൈരളിയെക്കുറിച്ച് മമ്മൂട്ടിക്ക് ഒരു സ്ഥാപിത താൽപര്യവുമില്ല; മമ്മൂട്ടിയുമായുള്ള 25 വർഷം നീണ്ട ബന്ധത്തെക്കുറിച്ച് ജോൺ ബ്രിട്ടാസ്

SCROLL FOR NEXT