പാട്ടിന്റെ താളത്തിന് അനുസരിച്ച് യാത്രക്കാരെ ഗിയര്‍ മാറ്റാന്‍ അനുവദിച്ച ഡ്രൈവറുടെ വീഡിയോ വൈറലായതും അദ്ദേഹത്തിന്റെ ലൈസന്‍സ് റദ്ദാക്കിയതും വാര്‍ത്തയായിരുന്നു. വണ്ടിയോടിക്കുന്നതിനിടെ പാട്ടുപാടുന്നയാളുടെ വീഡിയോയാണ് പുതിയ ട്രെന്‍ഡ്. ഒരു കൈയില്‍ മൈക്ക് പിടിച്ച് 'ആരോ വിരല്‍ മീട്ടി' എന്ന പാട്ടുപാടുന്നതും ഇടംകൈകൊണ്ട് സ്റ്റിയറിങ്ങില്‍ താളം പിടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പക്ഷെ പാട്ടുകാരന്‍ ഡ്രൈവറുടെ വീഡിയോ അധികം ഓടുന്നതിന് മുമ്പേ തന്നെ നടപടിയുണ്ടായി. 'ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ടെന്ന്' പറഞ്ഞ് കേരള പൊലീസ് പേജില്‍ ട്രോളുമെത്തി.
ഗിയര്‍ ഡ്രൈവറുടെ ലൈസന്‍സ് പോയതിനു പിന്നാലെ ഗാനമേള ഡ്രൈവറുടെ ലൈസന്‍സും പോയിട്ടുണ്ട്.പൊലീസ്
വിനോദയാത്രക്കിടെ ടിക് ടോക് വീഡിയോക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ക്ക് ഗിയര്‍ മാറ്റാന്‍ നല്‍കിയ കല്‍പറ്റ മാളിയേക്കല്‍ ഷാജിയുടെ ലൈസന്‍സ് ആറ് മാസത്തേക്കാണ് മോട്ടോര്‍വാഹന വകുപ്പ് സസ്‌പെന്‍ഡ് ചെയ്തത്. കല്‍പറ്റ എന്‍എംഎസ്എം കോളേജില്‍ നിന്നും വിനോദയാത്രക്കിടെയായിരുന്നു സംഭവം. വീഡിയോ ശ്രദ്ധയില്‍ പെടുത്തി പരാതിയുണ്ടായതിനേത്തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഷാജിയെ മോട്ടോര്‍വാഹന വകുപ്പ് ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈസന്‍സ് റദ്ദാക്കുകയായിരുന്നു. എംവിഡി ഓഫീസില്‍ ഷാജി കൈ കെട്ടി നില്‍ക്കുന്നതിന്റെ ചിത്രം ചേര്‍ത്തും കേരള പൊലീസ് ട്രോള്‍ പുറത്തിറക്കുകയുണ്ടായി.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം