Around us

‘കേരളം വീണ്ടും നമ്പര്‍ 1’;പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ രാജ്യത്ത് ഒന്നാമത്

THE CUE

പെണ്‍കുട്ടികള്‍ക്ക് പഠന സൗകര്യം ഉറപ്പാക്കുന്നതില്‍ ദേശീയതലത്തില്‍ കേരളം ഒന്നാമതാണെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ (എന്‍.എസ്.എസ്) റിപ്പോര്‍ട്ട് പ്രകാരം കേരളത്തിലെ പെണ്‍കുട്ടികളില്‍ 99.5% പേര്‍ക്കും പ്ലസ് ടു വിദ്യാഭ്യാസം നേടാന്‍ കഴിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രീ-പ്രൈമറി ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളില്‍ ഏറ്റവും കുറഞ്ഞത് 60% പേര്‍ പെണ്‍കുട്ടികളാണ്.

കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് സര്‍വ്വേ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ 77.5 ശതമാനവും പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ 32.1 ശതമാനവും മാത്രമാണ് ദേശീയ ശരാശരിയെന്നിരിക്കെയാണ് കേരളത്തിന്റെ നേട്ടം.

ശക്തമായ അടിത്തറയുള്ള ജനകീയ വിദ്യാഭ്യാസ സംവിധാനത്തിന്റെ വിജയമാണ് നമ്മുടെ സംസ്ഥാനത്തിന് ലഭിച്ചിരിക്കുന്ന ഈ അംഗീകാരമെന്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT