തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിന് എതിരല്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു.ഡി.എഫിന്റെ അടിത്തറ ഭദ്രമാണ്. സി.പി.എമ്മിന് അമിതമായി ആഹ്ലാദിക്കാന്‍ വകയില്ലെന്നും വലിയ വിജയമുണ്ടായിട്ടില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
2015നേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രാഷ്ട്രീയകാര്യ സമിതി ചേര്‍ന്ന് തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യും. 2010ലൊഴികെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് വലിയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു.എങ്കിലും ആത്മാര്‍ത്ഥമായി പരിശോധന നടത്തുമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വ്യക്തപരമായ ബന്ധങ്ങള്‍ ഉള്‍പ്പെട പരിഗണിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.യു.ഡി.എഫിന്റെ ജനപിന്തുണയ്ക്ക് ഇടിവ് വന്നിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ അഴിമതിയെയും കൊള്ളയെയും ജനങ്ങള്‍ വെള്ളപൂശിയെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ജനങ്ങളെ അണിനിരത്തി കൂടുതല്‍ ശക്തമായ സമരം നടത്തും. ബി.ജെ.പി പൂര്‍ണമായും പരാജയമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.