Around us

‘പഠിപ്പുമുടക്കും, മാര്‍ച്ചും ഘരാവോയുമൊന്നും വേണ്ട’; കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി 

THE CUE

സംസ്ഥാനത്തെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമരങ്ങള്‍ നിരോധിച്ച് ഹൈക്കോടതി. പഠിപ്പുമുടക്ക്, ധര്‍ണ, ഘരാവോ, മാര്‍ച്ച് തുടങ്ങിയവ പൂര്‍ണമായും തടഞ്ഞുകൊണ്ടാണ് ഉത്തരവ്. കോളജുകളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട 15 ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതി നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയപ്രവര്‍ത്തനം നിരോധിച്ച് നിരവധി ഉത്തരവുകള്‍ ഉണ്ടായിട്ടും സര്‍ക്കാര്‍ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന് കാണിച്ചായിരുന്നു ഹര്‍ജികള്‍. വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളില്‍ നിന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് വിവിധ കലാലയ മാനേജ്‌മെന്റുകളും കോടതിയെ സമീപിച്ചിരുന്നു.

സമരത്തിനും പഠിപ്പുമുടക്കിനും വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കാന്‍ പാടില്ലെന്നും പഠിക്കുകയെന്നത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശമാണെന്നും കോടതി നിരീക്ഷിച്ചു. പഠനം തടസപ്പെടുത്തി സമരങ്ങള്‍ പാടില്ല. അത് മൗലികാവകാശത്തിന്റെ ലംഘനമാകും. സര്‍ഗാത്മക സംവാദത്തിനും ചര്‍ച്ചകള്‍ക്കുമാണ് കലാലയങ്ങള്‍ വേദിയാകേണ്ടത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുംവിധമുള്ള സമരങ്ങള്‍ ഒരു കാരണവശാലും പാടില്ലെന്നും കോടതി പറഞ്ഞു.

സ്‌കൂളുകള്‍ക്കും കോടതി വിധി ബാധകമാകും. കലാലയ രാഷ്ട്രീയത്തിനല്ല, ഇവിടങ്ങളിലെ സമരങ്ങള്‍ക്കും പഠിപ്പുമുടക്കിനുമാണ് വിലക്കെന്നാണ് അറിയുന്നത്. കോളജുകളില്‍ പ്രഥമ പരിഗണന വിദ്യാര്‍ത്ഥികളുടെ പഠനത്തിനാണ്. ഇത് തടസപ്പെടുത്തുന്ന തരത്തില്‍ എന്ത് സമരമുണ്ടായാലും മാനേജ്‌മെന്റുകള്‍ക്ക് പൊലീസ് സഹായം തേടാമെന്നും അത്തരത്തില്‍ സമാധാനാന്തരീക്ഷം ഉറപ്പുവരുത്താമെന്നുമാണ് കോടതി വിശദീകരിച്ചത്. കലാലയരാഷ്ട്രീയം പൂര്‍ണമായി നിരോധിക്കരുതെന്ന നിലപാടാണ് സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ചത്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT