Around us

മരുന്നായി മദ്യം നല്‍കിയാല്‍ എങ്ങനെ മദ്യാസക്തി കുറയും?, ദുരന്തത്തിന്റെ കുറിപ്പടി; മദ്യം നല്‍കാനുള്ള ഉത്തരവിന് സ്റ്റേ

THE CUE

ലോക്ക് ഡൗണ്‍ കാലയളവില്‍ വിത്ത് ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് ഡോക്ടര്‍മാരുടെ കുറിപ്പടിയില്‍ മദ്യവിതരണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. മൂന്ന് ആഴ്ചത്തേക്കാണ് സ്‌റ്റേ. ബെവ്‌കോ എംഡിയുടെ ഉത്തരവും മൂന്നാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിട്ടുണ്ട്. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാരും ഷാജി പി ചാലിയും അടങ്ങിയ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. ടി എന്‍ പ്രതാപന്‍ എം.പിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

മദ്യാസക്തിയുള്ളവരുടെ വിത്ത് ഡ്രോവല്‍ സിന്‍ഡ്രോം എങ്ങനെയാണ് മദ്യം നല്‍കിയാല്‍ ഭേദപ്പെടുക എന്നും കോടതി ചോദിച്ചു. സര്‍ക്കാര്‍ ഉത്തരവ് ദുരന്തത്തിന്റെ കുറിപ്പടിയാണെന്നും കോടതി. ഹൈക്കോടതി ഉത്തരവ് അംഗീകരിക്കുന്നുവെന്നും ഏപ്രില്‍ 14വരെ മദ്യവിതരണം ഉണ്ടാകില്ലെന്നും എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രതികരിച്ചു.

മദ്യാസക്തിക്ക് മരുന്നായി മദ്യം നല്‍കണമെന്ന് വൈദ്യശാസ്ത്രത്തില്‍ പറയുന്നില്ല. ചികില്‍സയെന്ന രീതിയില്‍ മദ്യം നല്‍കുന്നതില്‍ തെറ്റില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. മദ്യം കുറിച്ച് നല്‍കില്ലെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ ഉത്തരവിന് പ്രസക്തിയെന്താണെന്നും കോടതി. ലോക്ക് ഡൗണിന് പിന്നാലെ ബിവറേജസ് ഔട്ടലെറ്റുകളും ബാറുകളും അടച്ചതിന് പിന്നാലെ മദ്യാസക്തി മൂലമുള്ള വിത്ത് ഡ്രോവല്‍ സിന്‍ഡ്രോമുള്ള ആറ് പേര്‍ ആത്മഹത്യ ചെയ്തിരുന്നു. എക്‌സൈസ് വകുപ്പിന് കീഴിലുള്ള വിമുക്തി വഴി വിത്ത് ഡ്രോവല്‍ സിന്‍ഡ്രോം ഉള്ളവര്‍ക്ക് കൗണ്‍സില്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട.

ഐഎംഎയും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയും സര്‍ക്കാര്‍ ഉത്തരവിനെതിരെ നേരത്തെ രംഗത്ത് വന്നിരുന്നു. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയുമായി എത്തുന്നവര്‍ക്ക് വീട്ടില്‍ മദ്യം എത്തിക്കുമെന്നായിരുന്നു ഉത്തരവ്.

ദുരന്തമുഖത്തും തുടരുന്ന നിര്‍ദ്ദയ വിവേചനം

അഭിനയം ആസ്വദിച്ചു ചെയ്യുന്ന നടൻ, മമ്മൂട്ടിയെക്കാൾ ഭാഗ്യവാന്മാരാണ് അദ്ദേഹത്തിന്റെ പ്രേക്ഷകർ; മധു

ഇതേ അറയ്ക്കല്‍ മാധവനുണ്ണിയാ, 4K ഡോൾബി അറ്റ്മോസിൽ ‘വല്ല്യേട്ടൻ’ ടീസർ

സൗണ്ട് കാരണം തലവേദനയെന്ന് ട്രോൾ, തിയറ്ററുകളോട് വോളിയം കുറയ്ക്കാൻ ആവശ്യപ്പെട്ട് 'കങ്കുവ' നിർമ്മാതാവ് കെഇ ജ്ഞാനവേൽ രാജ

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

SCROLL FOR NEXT