സംസ്ഥാനം ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തത് ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണത്തിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. സര്‍ക്കാരിന്റെ പ്രതിവാര പ്രചരണ പരിപാടിയായ നാം മുന്നോട്ട് പുതിയ എപ്പിസോഡിലാണ് പ്രതികരണം. സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങുന്നതിനേക്കാള്‍ വാടകക്ക് എടുക്കുന്നതാണ് നല്ലതെന്ന് മനസിലാക്കിയാണ് വാടകക്ക് എടുത്തത്. സംസ്ഥാനത്തിന്റെ കയ്യില്‍ ഹെലികോപ്ടര്‍ ഇല്ലാത്തത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നേരത്തെ അങ്ങനെ ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെട്ടെന്ന് പൊലീസ് മേധാവിക്ക് ഒരു സ്ഥലത്ത് എത്തിപ്പെടണം. അതിന് സാധിക്കാത്ത സ്ഥിതി വരും. നാടിന്റെ പല തരത്തിലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് ഈ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ പറ്റും. ഇന്ന് നമ്മുടെ രാജ്യമെടുത്താല്‍ ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്ത സംസ്ഥാനം വളരെ ചുരുക്കമാണ്. ഉണ്ടോ എന്ന് തന്നെ പരിശോധിക്കേണ്ടതായി വരും. അങ്ങനെയൊരു കാലത്ത് ഹെലികോപ്ടര്‍ വാടക്ക് എടുക്കുന്നത് ധൂര്‍ത്താണെന്ന് ഒരു തരത്തിലും കാണാന്‍ പറ്റുന്നതല്ല, മുഖ്യമന്ത്രി പ്രതികരിച്ചു.
ഹെലികോപ്ടര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി
അതൊരു ധൂര്‍ത്തേ അല്ല, നമ്മുടെ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് പൊലീസിന് ഇത്തരമൊരു സംവിധാനം വേണമെന്ന് കണ്ടത് കൊണ്ടാണ് ഈ രീതിയില്‍ ഹെലികോപ്ടര്‍ വാടക്ക് എടുക്കാന്‍ തീരുമാനിച്ചത്. സ്വന്തമായി ഹെലികോപ്ടര്‍ വാങ്ങുന്നത് അല്ല നല്ലതെന്ന് മനസിലായി. അതുകൊണ്ടാണ് വാടകയ്ക്ക് എടുത്തത്. ചില അടിയന്തര സാഹചര്യത്തില്‍ പൊലീസിന് പ്രത്യേകമായി അതിവേഗതയില്‍ എത്തേണ്ടൊരു ഘട്ടമുണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ സംസ്ഥാനത്തിന്റെ കയ്യില്‍ ഹെലികോപ്ടര്‍ ഇല്ലാത്തത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.
നേരത്തെ അങ്ങനെ ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പെട്ടെന്ന് പൊലീസ് മേധാവിക്ക് ഒരു സ്ഥലത്ത് എത്തിപ്പെടണം. അതിന് സാധിക്കാത്ത സ്ഥിതി വരും. നാടിന്റെ പല തരത്തിലുള്ള അടിയന്തര ആവശ്യങ്ങള്‍ക്ക് ഈ ഹെലികോപ്ടര്‍ ഉപയോഗിക്കാന്‍ പറ്റും. ഇന്ന് നമ്മുടെ രാജ്യമെടുത്താല്‍ ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്ത സംസ്ഥാനം വളരെ ചുരുക്കമാണ്. ഉണ്ടോ എന്ന് തന്നെ പരിശോധിക്കേണ്ടതായി വരും. അങ്ങനെയൊരു കാലത്ത് ഹെലികോപ്ടര്‍ വാടക്ക് എടുക്കുന്നത് ധൂര്‍ത്താണെന്ന് ഒരു തരത്തിലും കാണാന്‍ പറ്റുന്നതല്ല.
ഹെലികോപ്ടര്‍ വിവാദവും പ്രതിപക്ഷവും
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ഒരു കോടി 76 ലക്ഷം രൂപ മുടക്കി പവന്‍ ഹന്‍സില്‍ നിന്ന് ഹെലികോപ്ടര്‍ വാടകക്ക് എടുത്തതാണ് വിവാദമായത്. ഇത് ധൂര്‍ത്താണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനും രംഗത്തെത്തി.