ബിനീഷ് കോടിയേരിയുടെ വീട്ടിലെ റെയ്ഡിനിടെ രണ്ടരവയസ്സുകാരിയായ മകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടെന്ന വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ തുടര്‍നടപടികള്‍ ഇല്ലെന്ന് ബാലാവകാശ കമ്മീഷന്‍. കുട്ടിയുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ല. റെയ്ഡുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതി അന്നുതന്നെ തീര്‍പ്പാക്കിയതാണെന്നും കമ്മീഷന്‍ അംഗം കെ നസീര്‍ വിശദീകരിച്ചു. റെയ്ഡിന്റെ പേരില്‍ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും ഭാര്യാമാതാവിനെയും തടഞ്ഞുവെച്ചെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
26 മണിക്കൂര്‍ നീണ്ടുനിന്ന റെയ്ഡ് കുഞ്ഞില്‍ കടുത്ത മാനസിക സമ്മര്‍ദ്ദമുണ്ടാക്കിയെന്നും കുട്ടിക്ക് ഉറങ്ങാനായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. കുഞ്ഞിനെ തടഞ്ഞുവെച്ചത് അവകാശങ്ങള്‍ ഹനിക്കലാണെന്ന് കാണിച്ച് ഭാര്യാപിതാവ് ബാലാവകാശ കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ഇതുപ്രകാരം ബാലാവകാശ കമ്മീഷന്‍ ബിനീഷിന്റ വീട്ടിലെത്തുകയും വിഷയം വിവാദമാവുകയും ചെയ്തു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പേരക്കുട്ടിയുടെ വിഷയമായതുകൊണ്ടാണ് ബാലാവകാശ കമ്മീഷന്‍ ഓടിയെത്തിയെന്നും ഇത് പക്ഷപാതപരമാണെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ കോടിയേരി മേലുദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കി. എന്നാല്‍ കുഞ്ഞിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി ഇ.ഡിക്കെതിരായ തുടര്‍ നടപടികളില്‍ നിന്നും കമ്മീഷന്‍ പിന്‍മാറുകയായിരുന്നു. ബംഗളൂരു ലഹരിമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് ബിനീഷിന്റെ വീട്ടില്‍ പരിശോധന നടന്നത്.