പ്രവാസികള്‍ക്ക് കൈത്താങ്ങായി സംസ്ഥാന ബജറ്റില്‍ പ്രഖ്യാനം. മടങ്ങിവരുന്ന പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്തി. വിദേശത്ത് തുടരുന്നവര്‍ക്ക് 3500 രൂപയും നല്‍കും. തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന പ്രവാസി തൊഴില്‍ പദ്ധതിക്ക് 100 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്.
പഞ്ചായത്തുകളിലും നഗരസഭകളിലും പ്രവാസി ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കും. പ്രവാസികളുടെ സമാശ്വാസ സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപ പ്രഖ്യാപിച്ചു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ക്ഷേമനിധി അംശാദായം വിദേശത്തുള്ളവര്‍ക്ക് 350 രൂപയായും നാട്ടില്‍ തിരിച്ചെത്തിയവരുടേത് 200 രൂപയായും വര്‍ധിപ്പിച്ചു. വിദേശത്ത് നിന്ന് മടങ്ങിവരുന്നവര്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പദ്ധതി ആദ്യഘട്ടം നടപ്പാക്കിയ ശേഷം മൂന്നാം ലോക കേരള സഭ വിളിച്ചുചേര്‍ക്കും. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
Kerala Budget 2021 Projects Announced For Expatriates