Around us

യു.ഡി.എഫ് അധികാരത്തിലെത്തും; വി.ഡി സതീശന്‍ ധനവകുപ്പ് മന്ത്രിയെന്നും സലിംകുമാര്‍

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അധികാരത്തിലെത്തുമെന്ന് നടന്‍ സലിംകുമാര്‍. അതില്‍ ഒരു സംശയവും വേണ്ട. രാഷ്ട്രീയം പറയാതെ ഇരിക്കുന്ന വഞ്ചനയാണെന്നും സലിംകുമാര്‍ വ്യക്തമാക്കി. പറവൂരില്‍ നിന്നും വിജയിച്ച് വി.ഡി.സതീശന്‍ അടുത്ത ധനകാര്യമന്ത്രിയാകുമെന്നും സലിംകുമാര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് രംഗത്ത് താന്‍ പതിവ് പോലെ സജീവമായി ഉണ്ടാകും. ധര്‍മ്മജന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്നാണ് ആഗ്രഹം.അതിന് ധര്‍മ്മജനും പാര്‍ട്ടിക്കും താല്‍പര്യമുണ്ട്.

മലയാള സിനിമയില്‍ നിന്ന് ഇനിയും കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് കടന്നുവരും. രാഷ്ട്രീയം പറഞ്ഞാല്‍ താന്‍ അനുഭവിച്ചത് പോലെയുള്ള പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് പേടിച്ചിട്ടാണ് സ്വന്തം രാഷ്ട്രീയം പലരും പറയാത്തത്. ഒരാള്‍ രാഷ്ട്രീയം തുറന്ന് പറഞ്ഞാല്‍ അത് മറ്റുള്ളവരെ എതിര്‍ക്കുന്നുവെന്നല്ല അര്‍ത്ഥമെന്നും സലിംകുമാര്‍ തുറന്നു പറഞ്ഞു.

ചലച്ചിത്ര മേളയുടെ തിരിതെളിയിക്കല്‍ ചടങ്ങില്‍ നിന്നും മാറ്റുനിര്‍ത്തിയെന്നാരോപിച്ച് സലിംകുമാര്‍ രംഗത്തെത്തിയിരുന്നു. അതിന് പിന്നില്‍ രാഷ്ട്രീയ കാരണങ്ങളാണെന്നാരിയിരുന്നു ആരോപണം. താനൊരു കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയത്. അവിടെ നടക്കുന്നതൊരു സിപിഐഎം മേളയാണ്. പ്രായക്കൂടുതല്‍ കൊണ്ട് ഒഴിവാക്കുന്നുയെന്ന ന്യായം പറയുന്നത് എന്തിനാണ്. കോണ്‍ഗ്രസുകാരനായത് കൊണ്ട് ഒഴിവാക്കുന്നുയെന്ന് പച്ചയ്ക്ക് പറഞ്ഞു കൂടെയെന്നായിരുന്നു സലിംകുമാറിന്റെ ചോദ്യം. പ്രശ്‌നം പരിഹരിക്കാന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ഇടപെട്ടെങ്കിലും മേളയില്‍ പങ്കെടുക്കുന്നില്ലെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസും മേള ബഹിഷ്‌കരിച്ചിട്ടുണ്ട്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT