നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ഭാഗം വായിക്കാനാവില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെ നാല് തവണ അറിയിച്ചു. എന്നാല്‍ പൗരത്വനിയമ വിരുദ്ധ പരാര്‍ശം വായിക്കണമെന്ന സര്‍ക്കാരിന്റെ നിലപാട് രേഖാമൂലം അറിയിക്കുകയായിരുന്നു. ഇന്നലെ രാത്രിയും ഭാഗം വായിക്കില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. വായിക്കണമെന്ന് മുഖ്യമന്ത്രി രാവിലെയും അറിയിച്ചു. സര്‍ക്കാരിന്റെ നയമല്ല അഭിപ്രായമാണെന്നാണ് ഗവര്‍ണര്‍ വാദിച്ചത്. എന്നാല്‍ നയമാണെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.
ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ബുധനാഴ്ച രാവിലെയും രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസുമായ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. അനാവശ്യപ്രതിസന്ധികള്‍ ഒഴിവാക്കാന്‍ ഈ ഭാഗം വായിക്കാതെ വിടരുതെന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടത് പ്രകാരമാണ്, പൗരത്വനിയമത്തിനെതിരായ പരാമര്‍ശങ്ങള്‍ വായിക്കാമെന്ന് ഗവര്‍ണര്‍ താരുമാനിച്ചത്. മുഖ്യമന്ത്രിയെ ബഹുമാനിച്ചുകൊണ്ട്, വ്യക്തിപരമായ വിയോജിപ്പോടെ നയപ്രഖ്യാപനത്തിലെ ഭാഗം വായിക്കുകയാണെന്ന് ഗവര്‍ണര്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.
എതിര്‍പ്പ് അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 18-ാം ഖണ്ഡിക മുഴുവന്‍ വായിച്ചു. ഈ ഭാഗങ്ങള്‍ വായിച്ചപ്പോള്‍ ഭരണപക്ഷ അംഗങ്ങള്‍ ഡസ്‌കിലടിച്ച് ആഹ്ലാദം പ്രകടിപ്പിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സര്‍ക്കാര്‍ കോടതിയെ സമീപിച്ചതടക്കം ഗവര്‍ണര്‍ വായിച്ചു.
സര്‍ക്കാരിനും ഗവര്‍ണറിനുമെതിരെ രൂക്ഷവിമര്‍ശനവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയത്. മനുഷ്യച്ചങ്ങല പിടിച്ച ശേഷം മുഖ്യമന്ത്രി ആദ്യം പോയത് രാജ്ഭവനിലേക്കാണെന്നും, മുഖ്യമന്ത്രിയും ഗവര്‍ണറും ഭായ്-ഭായ് ആണെന്ന് ഇനിയെങ്കിലും എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയണമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.