Around us

ഹിന്ദുക്കള്‍ വീടുകളില്‍ കത്തി മൂര്‍ച്ചകൂട്ടി വെക്കണം, കലാപാഹ്വാനം നടത്തിയ പ്രഗ്യ സിങ്ങ് ഠാക്കൂറിനെതിരെ കേസെടുക്കണമെന്ന് പരാതി

ശത്രുക്കളെ നേരിടാന്‍ ഹിന്ദുക്കളോട് വീട്ടില്‍ കത്തി മൂര്‍ച്ച കൂട്ടി വെക്കാന്‍ ആഹ്വാനം ചെയ്ത ബി ജെ പി എം പി പ്രഗ്യ സിങ് താക്കൂറിനെതിരെ പരാതി. ഹിന്ദു ജാഗരണ വേദിയുടെ ദക്ഷിണ മേഖല വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ശത്രുക്കള്‍ക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ടെന്നും, അവരെ നേരിടാന്‍ വീടുകളില്‍ കത്തികള്‍ മൂര്‍ച്ചകൂട്ടി വെയ്ക്കണമെന്നും പ്രഗ്യ സിങ്ങ് ഠാക്കൂര്‍ പറഞ്ഞത്.

പ്രഗ്യ സിംങ്ങ് ഠാക്കൂര്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി വര്‍ഗീയ കലാപത്തിന് പ്രേരിപ്പിക്കുകയാണ് കര്‍ണാടക കോണ്‍ഗ്രസ് എംഎല്‍എ അജയ് സിംഗ് ആരോപിച്ചു. പ്രഗ്യ താക്കൂര്‍ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് അംഗമായതിനാല്‍ ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഠാക്കൂറിനെതിരെ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

നിങ്ങളുടെ വീടുകളില്‍ ആയുധങ്ങള്‍ സൂക്ഷിക്കു, ഒന്നുമില്ലെങ്കില്‍ പച്ചക്കറികള്‍ അരിയുന്ന കത്തികളെങ്കിലും മൂര്‍ച്ചകൂട്ടി സൂക്ഷിക്കുക. എന്നായുരുന്നു ബിജെപി എംപി പറഞ്ഞത്. അവര്‍ക്ക് ജിഹാദിന്റെ പാരമ്പര്യം ഉണ്ട്. പ്രേമിക്കുകയാണെങ്കിലും അതില്‍ ജിഹാദ് ഉണ്ട്. ഹിന്ദു പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നിന്ന് രക്ഷിക്കമെന്നും അവരെ ശരിയായ മൂല്യങ്ങള്‍ പഠിപ്പിക്കണമെന്നും പ്രഗ്യ സിങ് താക്കൂര്‍ വേദിയില്‍ പ്രസംഗിച്ചിരുന്നു.

ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന സ്‌കൂളുകളില്‍ കുട്ടികളെ പഠിപ്പിക്കുന്നതിനെതിരെയും പ്രഗ്യ സിങ് താക്കൂര്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വൃദ്ധസദനത്തിന്റെ വാതില്‍ തുറക്കുകയാണ് ചെയ്യുന്നത്. കുട്ടികള്‍ക്ക് നിങ്ങളുടെ സംസ്‌കാരമായിരിക്കില്ല, അവര്‍ വൃദ്ധസദനങ്ങളുടെ സംസ്‌കാരത്തിലാകും വളരുന്നത്. അത് അവരെ സ്വാര്‍ത്ഥരാക്കുകയും ചെയ്യും പ്രഗ്യ സിങ് താക്കൂര്‍ പറഞ്ഞു.

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

SCROLL FOR NEXT