Around us

സിപിഎം നേതാവിന്റെ കൊലപാതകം; പ്രതിയെ സഹായിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കായംകുളത്ത് സിപിഎം പ്രാദേശിക നേതാവ് സിയാദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സഹായിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കോണ്‍ഗ്രസ് കൗസിലര്‍ ആയ കാവില്‍ നിസാമാണെന്ന് പൊലീസ് അറിയിച്ചു. കുറ്റകൃത്യം അറിഞ്ഞിട്ടും ഇയാള്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നില്ല.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചൊവ്വാഴ്ച രാത്രിയാണ് സിയാദ് കൊല്ലപ്പെട്ടത്. കായംകുളം എംഎസ്എം സ്‌കൂളിന് സമീപത്തുവെച്ചായിരുന്നു കൊലപാതകം. കേസിലെ പ്രതി മുജീബിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സിയാദിനെ കൊലപ്പെടുത്തിയ ശേഷം ഉണ്ടായ മറ്റൊരു സംഘര്‍ഷത്തില്‍ വേട്ടേറ്റ മുജീബ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയപ്പോഴായിരുന്നു അറസ്റ്റിലായത്.

വിവിധയിടങ്ങളിലായി 25ല്‍ അധികം കേസുകളില്‍ മുജീബ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. നാല് മാസം മുമ്പാണ് ഇയാള്‍ ജയില്‍ മോചിതനായത്. സിയാദിനെ കൊലപ്പെടുത്താന്‍ മുജീബിനൊപ്പമെത്തിയ നാലംഗസംഘത്തിലെ ഒരാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എംഎസ്എം സ്‌കൂള്‍ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് നാളുകളായി തമ്പടിച്ചിരുന്ന ക്വട്ടേഷന്‍ സംഘങ്ങളെ സിയാദിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചോദ്യം ചെയ്തതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

ടോക്‌സിക് മീഡിയ പ്ലാറ്റ്‌ഫോം, ഇലോണ്‍ മസ്‌ക്, വംശീയത; ദി ഗാര്‍ഡിയന്‍ 'എക്‌സ്' ഉപേക്ഷിക്കാന്‍ കാരണമെന്ത്?

SCROLL FOR NEXT