Around us

ഇന്റര്‍നെറ്റ് നിരോധിച്ചിട്ട് 157 ദിവസം: ‘ജോലിയെ ബാധിക്കുന്നു’, നിരോധനം നീക്കണമെന്ന ആവശ്യവുമായി കാശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ 

THE CUE

ജമ്മുകാശ്മീരിലെ ഇന്റര്‍നെറ്റ് നിരോധനം ഉടന്‍ നീക്കണമെന്ന ആവശ്യവുമായി മാധ്യമപ്രവര്‍ത്തകര്‍. കാശ്മീരിലെ മാധ്യമ കൂട്ടായ്മയും കാശ്മീര്‍ പ്രസ്സ് ക്ലബും ചേര്‍ന്നായിരുന്നു അഞ്ച് മാസം പിന്നിട്ട ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് നിരോധനമായി മാറിയ കഴിഞ്ഞ അഞ്ച് മാസക്കാലം തങ്ങളുടെ ജോലിയെ വലിയ രീതിയില്‍ തന്നെ ബാധിച്ചുവെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തങ്ങളുടെ ജോലി കൃത്യമായി നിര്‍വഹിക്കുന്നതിന് ഇന്റര്‍നെറ്റ് പുനസ്ഥാപിക്കണമെന്ന ആവശ്യം പ്രമുഖ മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയാണ് അധികൃതര്‍ക്കു മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്. 21-ാം നൂറ്റാണ്ടില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകുക എന്നത് വളരെ നിര്‍ഭാഗ്യകരമാണെന്നാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ എഹ്‌സാന്‍ ഫസിലി പറഞ്ഞത്.

ഇന്റര്‍നെറ്റ് നിരോധനമുള്‍പ്പടെ പല പ്രതികൂല സാഹചര്യങ്ങളുണ്ടായിരുന്നിട്ടും കാശ്മീരിലെ അവസ്ഥകള്‍ ലോകത്തിന്റെ പലഭാഗത്തുമെത്തിക്കാന്‍ തങ്ങള്‍ക്കായെന്ന് മാധ്യമപ്രവര്‍ത്തകനായ നസീര്‍ ഗാനി പറഞ്ഞു. കാശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്ന സാഹചര്യത്തെ സ്റ്റാലിന്റെ റഷ്യയോടും സിയ ഉള്‍ ഹഖിന്റെ പാക്കിസ്താനോടുമാണ് മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ താരതമ്യപ്പെടുത്തിയത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

SCROLL FOR NEXT