Around us

ആറ് ഹരജികളും തള്ളി, സഭാ ഭൂമി ഇടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിചാരണ നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: ഭൂമി ഇടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് തിരിച്ചടി. കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. എറണാകുളം സെഷന്‍സ് കോടതി ഉത്തരവ് ശരിവെച്ച ഹൈക്കോടതി മാര്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ആറ് ഹരജികളും തള്ളി.

എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള കാക്കനാടുള്ള 60 സെന്റ് ഭൂമി വില്‍പ്പന നടത്തിയതിലൂടെ സഭയ്ക്ക് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായെന്നും വിവിധ സമിതികളില്‍ ആലോചിക്കാതെയാണ് ഭൂമി ഇടപാട് നടത്തിയത് എന്നുമാണ് കേസ്. ഭൂമി ഇടപാടില്‍ തനിക്കെതിരായുള്ള എട്ട് കേസുകളും റദ്ദാക്കണം എന്നും കര്‍ദിനാള്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

എറണാകുളം അങ്കമാലി അതിരൂപതയുടെ കടംവീട്ടാന്‍ വേണ്ടി നടത്തിയിട്ടുള്ള ഈ ഭൂമി ഇടപാട് സഭയെ വലിയ കടബാധ്യതയിലെത്തിച്ചുവെന്ന് വിവിധ അന്വേഷണങ്ങളില്‍ തെളിഞ്ഞിരുന്നു.

സഭാഭൂമി ഇടപാട് അന്വേഷിക്കാന്‍ എറണാകുളം അതിരൂപത ഫാ. ബെന്നി മാരാംപറമ്പില്‍ കമ്മീഷനെ നിയമിച്ചിരുന്നു. ഈ കമ്മീഷന്റെ കണ്ടെത്തലും കര്‍ദിനാളിന് എതിരായിരുന്നു. കൃത്യമായി ആലോചനയില്ലാതെ സഭയുടെ താത്പര്യം സംരക്ഷിക്കാതെ ഭൂമി വില്‍പ്പന നടത്തി, ഇതുവഴി കോടികളുടെ നഷ്ടം സഭയ്ക്കുണ്ടായി, ചില ഇടനിലക്കാര്‍ക്ക് വ്യക്തിപരമായി ലാഭമുണ്ടാക്കാന്‍ താത്പര്യമുണ്ടായിരുന്നു, അവര്‍ക്ക് വേണ്ടി കര്‍ദിനാള്‍ പ്രവര്‍ത്തിച്ചു എന്നതടക്കമുള്ള ഗുരുതരമായ കണ്ടെത്തലാണ് ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തിലുള്ള ആറംഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

വത്തിക്കാന്‍ നിയോഗിച്ച കെപിഎംജിയും സഭാ ഭൂമി ഇടപാടിലെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കര്‍ദിനാള്‍ വിചാരണ നേരിടണമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയത്. കര്‍ദിനാള്‍ രാജിവെച്ച് മാറി നില്‍ക്കണമെന്ന് കോടതി ഉത്തരവിന് പിന്നാലെ പരാതിക്കാരനായ ജോഷി വര്‍ഗീസ് പ്രതികരിച്ചു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT