Around us

'വിവാദമുണ്ടാക്കിയ ആള്‍ പ്രസ്താവന പിന്‍വലിച്ചാല്‍ പ്രശ്‌നം തീരും'; കാന്തപുരം

വിവാദ പ്രസ്താവന നടത്തിയത് ഒരാള്‍ മാത്രമാണെന്നും, ആ പ്രസ്താവന പിന്‍വലിച്ചാല്‍ പ്രശ്‌നം അവസാനിക്കുമെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍. മുസ്ലീങ്ങളുടെ ഭാഗത്ത് നിന്ന് യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് ക്ലിമ്മിസ് ബാവ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുസ്ലീം സംഘടനകള്‍ പങ്കെടുക്കില്ലെന്നും കാന്തപുരം പറഞ്ഞു. പാലാ ബിഷപ്പ് പ്രസ്താവന പിന്‍വലിക്കണമെന്ന് കഴിഞ്ഞ ദിവസവും കാന്തപുരം ആവശ്യപ്പെട്ടിരുന്നു.

അതേസമയം കര്‍ദിനാല്‍ ക്ലിമ്മിസ് ബാവ വിളിച്ചു ചേര്‍ത്ത മതമേലധ്യക്ഷന്മാരുടെ യോഗത്തില്‍ സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടകള്‍ പങ്കെടുക്കില്ല. പാലാ ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിച്ച ശേഷമാണ് ചര്‍ച്ച നടത്തേണ്ടതെന്ന നിലപാടിലാണ് സംഘടനകള്‍.

'ബറോസി'ന് ശേഷം മോഹൻലാൽ ഇനി സംവിധാനം ചെയ്യുമെന്നു തോന്നുന്നില്ല; സന്തോഷ് ശിവൻ

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണ; വുഡ്ലം ഒഡാസിയ തുടങ്ങി

'ലൈവ് ആക്ഷനൊപ്പം ആനിമേഷനും ഒത്തു ചേരുന്ന ലൗലി, ഇത് പ്രണയകഥയല്ല, സൗഹൃദ കഥ'; ദിലീഷ് കരുണാകരൻ

ആകെ മൊത്തം അലറൽ 'കങ്കുവ' കണ്ട് തലവേദനിക്കുന്നു, പ്രേക്ഷകർ‌ ഇറങ്ങിപ്പോയാൽ സിനിമയ്ക്ക് റിപ്പീറ്റ് വാല്യു ഉണ്ടാവില്ലെന്ന് റസൂൽ പൂക്കുട്ടി

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

SCROLL FOR NEXT