വയലിനിസ്റ്റ് ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന നിഗമനത്തില്‍ സിബിഐ. ബാലഭാസ്‌കറുമായി ബന്ധമുള്ള നാലുപേരെ നുണപരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും പുതിയ വിവരങ്ങള്‍ ലഭിച്ചില്ലെന്ന് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. കലാഭവന്‍ സോബിയുടെ മൊഴികള്‍ കള്ളമാണെന്ന് നുണപരിശോധനയില്‍ കണ്ടെത്തി. അപകടത്തിന് മുന്‍പ് ബാലഭാസ്‌കറിന്റെ കാര്‍ ആക്രമിക്കപ്പെട്ടെന്ന മൊഴി കളവാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. കൂടാതെ സ്വര്‍ണക്കടത്ത് സംഘാംഗം റൂബിന്‍ തോമസിനെ അപകടസ്ഥലത്ത് കണ്ടെന്നതും വാസ്തവവിരുദ്ധമാണെന്ന് കണ്ടെത്തി.
അപകടസമയത്ത് റൂബിന്‍ ബംഗളൂരുവിലായിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറാണെന്ന ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയും കള്ളമാണെന്ന് വ്യക്തമായി. 2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷന് സമീപമാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌കറും മകളും മരണപ്പെടുകയായിരുന്നു. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കലാഭവന്‍ സോബിയെയും അര്‍ജുനെയും കൂടാതെ ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായ പ്രകാശന്‍ തമ്പി, വിഷ്ണു എന്നിവരെയും നുണപരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
ഇവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ പിടിയിലായതോടെ വാഹനാപകടത്തില്‍ കുടുംബത്തിന്റെ സംശയം ബലപ്പെട്ടു. ബാലഭാസ്‌കറാണ് വാഹനമോടിച്ചതെന്ന് അര്‍ജുന്‍ മൊഴി മാറ്റിയതില്‍ ദുരൂഹതയുണ്ടന്ന് ബന്ധുക്കള്‍ നേരത്തേ ആരോപിച്ചിരുന്നു. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്തുകൂടി കടന്നുപോകവെ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോട് പറഞ്ഞൈങ്കിലും അന്വേഷണം മുന്നോട്ടുപോയിരുന്നില്ല. എന്നാല്‍ ഡിആര്‍ഐ ചില സ്വര്‍ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിച്ചപ്പോള്‍ അതില്‍ ഒരാളെ അപകടസ്ഥലത്ത് കണ്ടതായി പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സോബിയെ നുണപരിശോധനയ്ക്ക് വിധേയനാക്കിയത്. താന്‍ പറഞ്ഞത് കള്ളമാണെന്ന് സിബിഐ കോടതിയില്‍ പറഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് കലാഭവന്‍ സോബിയുടെ പ്രതികരണം.