Around us

ബിജെപി അധ്യക്ഷന്‍: പ്രായവും ജാതിയും നിര്‍ണായകമാകുന്നു; സാധ്യത സുരേന്ദ്രന്

THE CUE

ബിജെപി സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിന് പ്രായവും ജാതിയും നിര്‍ണായകമാകുന്നു. യുവാക്കളെ മാത്രം പരിഗണിച്ചാല്‍ മതിയെന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കേന്ദ്ര നേതാക്കളും സംസ്ഥാന ഭാരവാഹികളും പങ്കെടുത്ത യോഗത്തില്‍ തീരുമാനിച്ചു. കെ സുരേന്ദ്രന്‍ പ്രസിഡന്റാകാനാണ് സാധ്യത. കേന്ദ്ര ആഭ്യന്തര മന്ത്രിയും ദേശീയ പ്രസിഡന്റുമായ അമിത് ഷായുടെ കേരള സന്ദര്‍ശനത്തിന് മുമ്പ് തന്നെ പ്രസിഡന്റിനെ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദേശീയ വക്താവ് ജിവിഎല്‍ നരസിംഹറാവു, സംഘടനാ ജോയിന്റ് സെക്രട്ടറി ശിവപ്രകാശ് എന്നിവര്‍ സംസ്ഥാന നേതാക്കളെയും ആര്‍ എസ് എസ് നേതൃത്വത്തെയും കണ്ട് ചര്‍ച്ച നടത്തി. കേന്ദ്രമന്ത്രിയും സംസ്ഥാന പ്രസിഡന്റും ഒരേ സമുദായത്തില്‍ നിന്നാവുന്നതില്‍ ആര്‍എസ്എസ് അതൃപ്തി അറിയിച്ചു. ഇത് സുരേന്ദ്രന്റെ സാധ്യതകളെ ഇല്ലാതാക്കുമോയെന്ന ആശങ്ക വി മുരളീധരന്‍ വിഭാഗത്തിനുണ്ട്. സമുദായ പരിഗണന മാനദണ്ഡമായാല്‍ എം ടി രമേശിനും സാധ്യതയില്ലാതാകും. കുമ്മനം രാജശേഖരന്റെ പേര് അവസാന പട്ടികയിലില്ല.

ആര്‍എസ്എസ് പ്രചാരകന്‍മാരായ എ ജയകുമാര്‍, അരവിന്ദ് മേനോന്‍ എന്നിവരുടെ പേരും പരിഗണിച്ചിരുന്നു. ഇരുവര്‍ക്കും കുമ്മനത്തെ പോലെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച് പരിചയമില്ല. ബിജെപി നേതൃത്വത്തിലേക്ക് വരുന്നതില്‍ രണ്ടുപേര്‍ക്കും താല്‍പര്യമില്ലെന്നാണ് സൂചന. വത്സന്‍ തില്ലങ്കേരിയുടെ പേര് ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നില്ല.

സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം കേന്ദ്രനേതൃത്വത്തെ അറിയിക്കും. കഴിഞ്ഞ തവണ ഒരുഘട്ടത്തിലും പേര് ഉയര്‍ന്ന് വരാതിരുന്ന പിഎസ് ശ്രീധരന്‍പിള്ളയെ പ്രസിഡന്ററാക്കിയത് പോലെയുള്ള അട്ടിമറി നടക്കുമോയെന്ന് ആശങ്ക ഇരുഗ്രൂപ്പുകള്‍ക്കുമുണ്ട്. പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി സംഘപരിവാര്‍ നടത്തുന്ന പരിപാടിക്ക് മുമ്പായി സംസ്ഥാന പ്രസിഡന്റിനെ തീരുമാനിക്കും. ഈമാസം 15നും 25നും ഇടയിലാണ് റാലികള്‍.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT