Around us

'മുണ്ടുംമാടിക്കെട്ടി ഗുണ്ടയെ പോലെ പെരുമാറി'; ജോജുവിനെതിരെ നടപടിയുണ്ടായില്ലെങ്കില്‍ അതിരൂക്ഷമായ സമരം കാണേണ്ടി വരുമെന്ന് കെ.സുധാകരന്‍

ഇന്ധനവിലയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊച്ചിയില്‍ സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ പൊലീസ് നടപടിയെടുക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജോജുവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള അതിരൂക്ഷമായ സമരം കേരളം കാണേണ്ടി വരുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെ.സുധാകരന്‍ പറഞ്ഞു.

'ഒരു സിനിമാനടന്‍ വന്ന് സമരമുഖത്ത് കാട്ടിയ അക്രമങ്ങള്‍ ഖേദകരമാണ്. പൊലീസിന്റെ ഭാഗത്തുനിന്ന് നടപടി വേണം. അദ്ദേഹം മദ്യപിച്ചിരുന്നോ എന്ന് പരിശോധിക്കാന്‍ പോലും ഇതുവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടില്ല. വനിതാ പ്രവര്‍ത്തകര്‍ പരാതി നല്‍കാന്‍ പോവുകയാണ്. പരാതിയില്‍ നടപടിയുണ്ടായില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ ഒരു സമരം കാണേണ്ടി വരുമെന്ന് സര്‍ക്കാരിനെ ഞങ്ങള്‍ ഓര്‍മിപ്പിക്കുകയാണ്.

കോണ്‍ഗ്രസിന്റെ മാത്രമല്ല ഒരു സമൂഹത്തിന്റെ, നാടിന്റെ, ഒരു ജനതയുടെ വികാരമാണ്. അത് പ്രകടിപ്പിക്കാന്‍ ജനാധിപത്യരാജ്യത്ത് അധികാരമില്ലെങ്കില്‍ പിന്നെ എന്തിനാണ് അധികാരമുള്ളത്. ഇത്രയും കടുത്ത അനീതി കാണിക്കുന്ന ഒരു സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മണിക്കൂര്‍ നേരം സമരം ചെയ്യുന്നതൊക്കെ ജനാധിപത്യ സംവിധാനത്തില്‍ സ്വാഭാവികമാണ്.

ജോജു ജോര്‍ജ് വിളിച്ച് പറയുന്ന അസഭ്യമൊക്കെ ചാനല്‍ തുറന്നാല്‍ കാണാം. സമരക്കാരോട് പ്രത്യേകിച്ച് സ്ത്രീകളോട്, മുണ്ടും മാടിക്കെട്ടി ഒരു ഗുണ്ടയെ പോലെയാണ് പെരുമാറിയത്. അപമര്യാദയായി പെരുമാറിയതിന് പൊലീസ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം.

വാഹനം തല്ലിതകര്‍ക്കാനുള്ള അവസരമുണ്ടാക്കിയത് അവരാണ്. എന്തുകൊണ്ടാണ് തകര്‍ത്തത്, സമരക്കാര്‍ക്കെതിരെ ചീറിപാഞ്ഞതുകൊണ്ടല്ലെ. അല്ലെങ്കില്‍ എത്രയോ വാഹനങ്ങള്‍ അവിടെയുണ്ടായിരുന്നു, മറ്റേതെങ്കിലും വാഹനം കയ്യേറ്റം ചെയ്‌തോ? അക്രമം കാട്ടിയ ഒരു അക്രമിയുടെ കാര്‍ തകര്‍ത്തെങ്കില്‍ അത് ജനരോക്ഷത്തിന്റെ ഭാഗമാണ്, സ്വാഭാവികമാണ്', കെ.സുധാകരന്‍ പറഞ്ഞു.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT