Around us

കെ.വി തോമസിന്റെ കാര്യം കഴിഞ്ഞ കഥ; പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്ന് കെ.സുധാകരന്‍

കെ.വി തോമസ് സാങ്കേതികമായി പാര്‍ട്ടിക്ക് അകത്തില്ലെന്നും പുറത്താക്കേണ്ടി വന്നാല്‍ പുറത്താക്കുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍.

പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാള്‍ എവിടെ പോയാലും പ്രശ്‌നമില്ല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് ഒപ്പമെന്ന് പ്രഖ്യാപിച്ചാല്‍ തുടര്‍ നടപടി ഉറപ്പെന്നും കെ.സുധാകരന്‍ പറഞ്ഞു.

കെ.വി തോമസിന്റെ കാര്യം കഴിഞ്ഞ കഥയാണ്. അത് ആവര്‍ത്തിക്കാന്‍ താത്പര്യമില്ല. അദ്ദേഹം ഇടതുമുന്നണിയിലേക്ക് പോകുകയോ പോകാതിരിക്കുകയോ ചെയ്യട്ടേ, അതുകൊണ്ട് കോണ്‍ഗ്രസിന് എന്ത് പ്രശ്‌നമാണുള്ളത്. പാര്‍ട്ടിയുമായി ബന്ധമില്ലാത്തയാള്‍ എവിടെ പോയാലും എന്ത് പ്രശ്‌നമാണ് ഉള്ളതെന്നും കെ.സുധാകരന്‍.

കെ.വി തോമസ് ഇടതുമുന്നണിക്ക് വേണ്ടി പ്രചരണത്തിന് ഇറങ്ങുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബുധനാഴ്ച പതിനൊന്ന് മണിക്ക് കെ.വി തോമസ് വാര്‍ത്താ സമ്മേളനം നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

'അഭിനയമല്ല, ഇനി സംവിധാനം'; ആനന്ദ് ശ്രീബാലയുമായി വിഷ്ണു വിനയ്

വഖഫ് ബോര്‍ഡും 600 കുടുംബങ്ങളും; മുനമ്പം ഭൂമി വിഷയത്തില്‍ സംഭവിക്കുന്നതെന്ത്?

സാന്ദ്രാ തോമസിനെ പുറത്താക്കി നിർമ്മാതാക്കളുടെ സംഘടന, നടപടി അച്ചടക്ക ലംഘനം ആരോപിച്ച്

മല്ലിക സുകുമാരന്റെ പിറന്നാളാഘോഷിച്ച് ഇന്ദ്രജിത്തും പൃഥ്വിരാജും

ഓഹരികള്‍ക്ക് ആവശ്യക്കാരേറെ, ലുലു ഐപിഒ ഓഹരി ലിസ്റ്റിങ്ങ് 30 ശതമാനം ആയി വർധിപ്പിച്ചു

SCROLL FOR NEXT