ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജിവയ്ക്കണമെന്ന് കെ മുരളീധരന്‍ എം.പി. ആരിഫ് മുഹമ്മദ് ഖാന്‍ ബിജെപിയുടെ ഏജന്റ് ആണെന്നും ഗവര്‍ണര്‍ എന്ന് വിളിക്കാനാകില്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് കുറ്റ്യാടിയില്‍ സംഘടിപ്പിച്ച ദേശരക്ഷാ ലോംഗ് മാര്‍ച്ചില്‍ ആണ് മുരളീധരന്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്.
കേരളാ നിയമസഭ പാസാക്കിയ ഈ പ്രമേയത്തിന് യാതൊരു വിലയുമില്ല, ഹിസ്റ്ററി കോണ്‍ഗ്രസിലെ ക്രിമിനല്‍ സ്വാധീനമാണ് ഈ പ്രമേയത്തിലൂടെ കാണാന്‍ കഴിഞ്ഞത് എന്ന് പറഞ്ഞത് ആരിഫ് മുഹമ്മദ് ഖാനാണ്, ഇവിടുത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരിഫ് മുഹമ്മദ് ഖാന്‍ മാനം മര്യാദക്ക് രാജി വച്ച് പോയില്ലെങ്കില്‍ അദ്ദേഹത്തിന് തെരുവിലൂടെ ഇറങ്ങിനടക്കാനാകില്ല. ഒരു ഗവര്‍ണര്‍ അതിന്റെ അന്തസ് പാലിക്കണം. ഇത്രയും ചീപ്പ് ആയി അദ്ദേഹം പറയുകയാണെങ്കില്‍ ഒരു ഗവര്‍ണറുടെ മാന്യതക്ക് അദ്ദേഹം അര്‍ഹനല്ലെന്ന് താമസിയാതെ അദ്ദേഹത്തിന് കാണിച്ച് കൊടുക്കേണ്ടി വരും.കെ മുരളീധരന്‍
നിയമസഭ ഐകകണ്‌ഠേന പാസാക്കിയ പ്രമേയത്തെ പുച്ഛിക്കുന്നത് ഗവര്‍ണര്‍ പരിശോധിക്കണം. ഗവര്‍ണര്‍ പരിധി വിടുകയാണെങ്കില്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തന്നെ തയ്യാറാകണം. ഓരോ പദവിയിലും ഇരിക്കുമ്പോള്‍ പാലിക്കുന്ന മിതത്വത്തിന് അനുസരിച്ചാണ് ആദരം ലഭിക്കുന്നതെന്നും മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടി കോഴിക്കോട്ട് പറഞ്ഞു.
കേരള നിയമസഭ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തെ ഗവര്‍ണര്‍ പരസ്യമായി തള്ളിപ്പറഞ്ഞിരുന്നു. കേന്ദ്രത്തിന്റെ അധികാരത്തില്‍ വരുന്നതാണ് പൗരത്വ ഭേദഗതി നിയമം. പ്രമേയത്തിന് നിയമ സാധുതയോ, ഭരണഘടനാ സാധുതയോ ഇല്ല. കേരളത്തില്‍ അനധികൃത കുടിയേറ്റക്കാരില്ലെന്നും കേരളത്തെ നിയമം ബാധിക്കില്ലെന്നും ഗവര്‍ണര്‍ വ്യാഴാഴ്ചയും ആവര്‍ത്തിച്ചിരുന്നു. ക്രിമിനല്‍ സ്വാധീനമുള്ള ചരിത്ര കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരമാണ് നിയമസഭ ഇത്തരമൊരു പ്രമേയം പാസാക്കിയതെന്ന ആരിഫ് മുഹമ്മദ് ഖാന്റെ പരാമര്‍ശവും വിവാദത്തിന് കാരണമായിരുന്നു.
ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ സബ്‌സ്‌ക്രൈബ് ചെയ്യാം