കെ കെ ശൈലജ 
Around us

കൊറോണ: വിദ്യാര്‍ത്ഥിനിയുടെ നില ഭദ്രം; സര്‍ക്കാര്‍ സജ്ജമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ

THE CUE

കൊറോണ വൈറസ് പിടിപെട്ട മലയാളി വിദ്യാര്‍ത്ഥിനിയുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിദ്യാര്‍ത്ഥിനിയെ നേരത്തെ തന്നെ ഐസോലേറ്റ് ചെയ്തിരുന്നു. ചൈന ഉള്‍പ്പെടെ രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവര്‍ ആരോഗ്യവകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു.

ആരോഗ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും തൃശ്ശൂരിലേക്ക് പോകും. ഭാവി പരിപാടികള്‍ തീരുമാനിക്കുന്നതിനായി അവിടെ ഉന്നതതല യോഗം ചേരും. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും മന്ത്രി കെ കെ ശൈലജ അറിയിച്ചു.

മലയാളി വിദ്യാര്‍ത്ഥിനിക്ക് കൊറോണ വൈറസ് ബാധിച്ച കാര്യം ഇന്ന് രാവിലെയാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചത്. 20 പേരുടെ സാമ്പിളുകളാണ് പരിശോധനയക്ക് അയച്ചത്. ഇതില്‍ പത്തെണ്ണം നെഗറ്റീവാണ്. ഐസോലേഷന്‍ വാര്‍ഡില്‍ കഴിയുന്ന നാല് പേരില്‍ ഒരു വിദ്യാര്‍ത്ഥിക്കാണ് രോഗം.മറ്റ് മൂന്ന് വിദ്യാര്‍ത്ഥികളുടെ ഫലം കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടില്ല. തൃശൂര്‍ ജില്ലാ ആശുപത്രിയിലാണ് വിദ്യാര്‍ത്ഥിയുള്ളതെന്നും കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരോടും ജാഗ്രതയോടെയിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകാതിരിക്കാനുള്ള ജാഗ്രത വേണം. ചൈനയില്‍ നിന്ന് തിരിച്ചെത്തുന്നവരില്‍ ചിലര്‍ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടില്ല. കണ്ടെത്തേണ്ടതായി വന്നതായും ഈ സ്ഥിതി ഇനി ഉണ്ടാകരുതെന്നും മന്ത്രി കെ കെ ശൈലജ അഭ്യര്‍ത്ഥിച്ചു.

മലയാളികളോട് കേന്ദ്രസര്‍ക്കാരിന് ഇത്ര വൈരാഗ്യം എന്തിന്?

ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ കേന്ദ്രം കൂടുതല്‍ സഹായം നല്‍കണം; വയനാട് ദുരന്തത്തില്‍ സംഭവിക്കുന്നതെന്ത്?

ദുബായ്- ഷാർജ ട്രാഫിക്ക് ഒഴിവാക്കാം ഷാർജ എക്സ്പോ സെന്‍ററിലേക്ക് സൗജന്യബോട്ട് യാത്ര

നെഞ്ചുവേദനയായി മാത്രമല്ല, പല്ലുവേദനയായും ഹാര്‍ട്ട് അറ്റാക്ക് വരാം; ഡോ.സജി കുരുട്ടുകുളം | Watch

ദി ഗാര്‍ഡിയന്‍ 'X' ഉപേക്ഷിക്കുന്നു, എന്തുകൊണ്ട്?

SCROLL FOR NEXT