Around us

ചിദംബരത്തിന്റെ അറസ്റ്റിന് വഴിയൊരുക്കിയ ജസ്റ്റിസ് ഗൗറിന് പുതിയ പദവി; വിരമിച്ച് ആഴ്ച്ചകള്‍ക്കുള്ളില്‍ ട്രൈബ്യൂണല്‍ ചെയര്‍മാന്‍ സ്ഥാനം

THE CUE

മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിന്റെ അറസ്റ്റിന് വഴിയൊരുക്കിയ മുന്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസിന് പുതിയ പദവി. വിരമിച്ച് ആഴ്ച്ചകള്‍ക്കകം ജസ്റ്റിസ് സുനില്‍ ഗൗറിനെ എടിപിഎംഎല്‍എ ചെയര്‍പേഴ്‌സണായി നിയമിക്കും. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രൈബ്യൂണലാണ് എടിപിഎംഎല്‍എ. ഇപ്പോഴത്തെ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് മന്‍മോഹന്‍ സിങ് വിരമിക്കുന്നതിന്റെ പിറ്റേന്ന് തന്നെ, സെപ്റ്റംബര്‍ 23ന് സുനില്‍ ഗൗര്‍ ചുമതലയേല്‍ക്കുമെന്ന വിവരം മാധ്യമങ്ങള്‍ക്ക് ലഭിച്ചു.

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിന് രണ്ട് ദിവസം മുമ്പ്, ആഗസ്റ്റ് 20നാണ് ചിദംബരം കുറ്റാരോപിതനായ കേസ് സുനില്‍ ഗൗര്‍ പരിഗണിച്ചത്. ഐഎന്‍എക്‌സ് കേസില്‍ സിബിഐയുടെ അറസ്റ്റില്‍ നിന്നും സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് ചിദംബരം നല്‍കിയ ഹര്‍ജി ഗൗര്‍ തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ സൂത്രധാരനാണ് ചിദംബരമെന്ന് ഗൗര്‍ വിശേഷിപ്പിക്കുകയും ചെയ്തു. സിബിഐ സീല്‍ ചെയ്ത കവറില്‍ നല്‍കിയ കുറിപ്പ് കേസില്‍ വാദം കേട്ടതിന് ശേഷം അക്ഷരം പ്രതി വായിച്ചുകേള്‍പ്പിക്കുകയാണ് ഗൗര്‍ ചെയ്തതെന്ന ഗുരുതര ആരോപണം ചിദംബരത്തിന്റെ അഭിഭാഷകര്‍ ഉന്നയിച്ചിരുന്നു.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത് പൗരാവകാശവിരുദ്ധമാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. കുറ്റാരോപിതന്‍ രാജ്യം വിട്ടുപോകാനോ തെളിവുനശിപ്പിക്കാനോ സാധ്യതയില്ലെങ്കില്‍ ഉദാരമായ സമീപനമാണ് സ്വീകരിക്കേണ്ടതെന്ന് സുപ്രീം കോടതി വിധിയുണ്ട്. ചിദംബരത്തിന്റെ കേസില്‍ വിധി പറയാന്‍ ഹൈക്കോടതി എടുത്ത കാലതാമസവും ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവിലെ നിഗമനവും പരാമര്‍ശങ്ങളും ഭയാനകമാണെന്ന് നിയമവിദഗ്ധന്‍ അഡ്വ. കാളീശ്വരം രാജ് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി.

കേസിന്റെ അന്തിമവിധി പുറപ്പെടുവിക്കുന്ന രീതിയില്‍ പ്രതികൂലമായ പരാമര്‍ശങ്ങള്‍ ഒരു മുന്‍കൂര്‍ജാമ്യഹര്‍ജിയിലെ ഉത്തരവില്‍ നടത്താന്‍ പാടില്ലായിരുന്നു. ഒരു ഭരണഘടനാസ്ഥാപനമെന്ന നിലയില്‍ ഈ കേസില്‍ വലിയ പരാജയമാണ് ഡല്‍ഹി ഹൈക്കോടതിക്ക് സംഭവിച്ചത്.
അഡ്വ. കാളീശ്വരം രാജ്

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കുറ്റാരോപിതരായ നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇരുവരേയും പ്രോസിക്യൂട്ട് ചെയ്യാനുള്ള വഴിയൊരുക്കി ഉത്തരവിട്ടതും ഗൗര്‍ ആണ്. സാമ്പത്തികവിഷയങ്ങളിലെ മന്ത്രിസഭാ തീരുമാനങ്ങള്‍ അടങ്ങിയ രഹസ്യരേഖകള്‍ കൈവശം വെച്ച കേസില്‍ പ്രതികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഫീസര്‍മാരെ വിചാരണ ചെയ്യാനുള്ള കീഴ്‌ക്കോടതി ഉത്തരവ് ഗൗര്‍ ആഗസ്റ്റ് ഒന്നിന് റദ്ദു ചെയ്തതും വാര്‍ത്തയായിരുന്നു.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ യു.ആര്‍.പ്രദീപ്; ഉപതെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നിലനിര്‍ത്തി മുന്നണികള്‍

ചേലക്കരയില്‍ യു.ആര്‍.പ്രദീപ് വിജയിച്ചു, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, വയനാട് പ്രിയങ്ക വിജയത്തിലേക്ക്‌- LIVE

ചെരുപ്പൂരി അടിക്കുമെന്ന് അന്ന് ഞാൻ ആ നടനോട് പറഞ്ഞു: ഖുശ്ബു

മമ്മൂട്ടി ചിത്രം പുഴുവിന് ശേഷം രതീന പി ടിയുടെ സംവിധാനം, 'പാതിരാത്രി' ചിത്രീകരണം പൂർത്തിയായി

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

SCROLL FOR NEXT