വനിതാ കമ്മീഷനിലേയും ശിശുക്ഷേമ സമിതിയിലേയും രാഷ്ട്രീയ നിയമനങ്ങള്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി റിട്ട. ജസ്റ്റിസ് കെമാല്‍ പാഷ. രാഷ്ട്രീയ അനുഭാവം മാത്രമുള്ളവരെ കമ്മിറ്റികള്‍ ഏല്‍പിക്കുന്നത് ശരിയല്ലെന്ന് കെമാല്‍ പാഷ ചൂണ്ടിക്കാട്ടി. നിയമനങ്ങള്‍ രാഷ്ട്രീയത്തിനപ്പുറം സുതാര്യമാകണം. വനിതകളുടേയും കുട്ടികളുടേയും ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സമിതികളിലെ നിയമന മാനദണ്ഡം സാമൂഹിക പ്രതിബന്ധതയാകണമെന്നും കെമാല്‍ പാഷ പറഞ്ഞു.
സ്ത്രീകളെ ഉപദ്രവിക്കുന്നു എന്ന പരാതികളില്‍ രാഷ്ട്രീയ പ്രതിനിധികളാണ് പ്രതികളെങ്കില്‍ അവരെ രക്ഷിക്കാന്‍ കമ്മീഷന്‍ ഇടപെടുന്ന അനുഭവങ്ങള്‍ അടുത്ത കാലത്ത് ഉണ്ടായല്ലോ?കെമാല്‍ പാഷ
നിയമനങ്ങള്‍ രാഷ്ട്രീയമനുസരിച്ചാകുമ്പോള്‍ രാഷ്ട്രീയക്കാരെ രക്ഷിക്കാന്‍ ത്വര സ്വാഭാവികമാണ്. രാഷ്ട്രീയക്കാര്‍ക്ക് പ്രതിബന്ധത രാഷ്ട്രീയത്തോടാകുമെന്നും കെമാല്‍ പാഷ കൂട്ടിച്ചേര്‍ത്തു.
സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും എംഎല്‍എയുമായ പി കെ ശശിക്കെതിരായ പീഡന പരാതിയിയേക്കുറിച്ച് വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ നടത്തിയ പ്രതികരണം വിവാദമായിരുന്നു. ഇത് ഒരു പുതുമയുള്ള കാര്യമല്ലെന്നായിരുന്നു വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എംസി ജോസഫൈന്‍ പറഞ്ഞത്.
പാര്‍ട്ടിയുള്ള കാലം മുതല്‍ ഇതുപോലുള്ള പ്രശ്‌നങ്ങളുണ്ട്. മനുഷ്യരല്ലേ, പല തെറ്റുകളും പറ്റുന്നുണ്ട്.വനിതാ കമ്മീഷന്‍
വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായി വിവാദത്തിലായ പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ എന്‍ രാജേഷിനെ ഇന്നലെ മാറ്റിയിരുന്നു. പോക്‌സോ കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായത് വിവാദമായതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ രാജേഷിനെ നീക്കിയത്. വാളയാര്‍ കേസിലെ പ്രതികളെ പോക്‌സോ കോടതി വെറുതെ വിട്ടതിനെതിരെ വന്‍ പ്രതിഷേധമുയരുമ്പോഴും ശിശുക്ഷേമസമിതി ചെയര്‍മാന്‍ സ്ഥാനത്ത് രാജേഷ് തുടര്‍ന്നത് രൂക്ഷ പ്രതികരണങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാജേഷ് പ്രതിക്ക് വേണ്ടി ഹാജരായത് ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ ഇതുവരേയും അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വനിതാ-ശിശുക്ഷേമ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം