തനിക്കെതിരെ ഉയര്‍ന്ന വംശീയ അധിക്ഷേപ ആരോപണങ്ങളില്‍ മറുപടിയുമായി എഴുത്തുകാരിയും കിര്‍ത്താഡ്‌സ് ലെക്ചററുമായ ഇന്ദു മേനോന്‍. വകുപ്പിന്റെ ക്യാംപില്‍ പങ്കെടുത്ത ഒരാള്‍ക്ക് നേട്ടമുണ്ടായതിന്റെ സന്തോഷം പങ്കിടുക മാത്രമാണ് ചെയ്തതെന്ന് ഇന്ദു മേനോന്‍ പ്രതികരിച്ചു. നക്ഷത്രഹോട്ടലിലെ മിനിബാറിലെ മദ്യസേവയുടെ അനധികൃത പണവും വിമാനടിക്കറ്റും ബസ് ടിക്കറ്റും വ്യക്തിപരമായി ഏറ്റെടുത്തു. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അവയുടെ പണം വിനിയോഗിച്ചതില്‍ എന്തെങ്കിലും നേട്ടമുണ്ടോ എന്ന പല ചോദ്യങ്ങള്‍ക്കും പണം ചിലവഴിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നത് കിട്ടി കിട്ടി എന്ന് പറയേണ്ടി വരാറുണ്ട്. ആഹ്ലാദപൂര്‍വ്വം തന്നെയാണ് ആ വിവരങ്ങള്‍ പങ്കുവെയ്ക്കാറുള്ളതെന്നും ഇന്ദു മേനോന്‍ പറഞ്ഞു.
വേണ്ടത്രയുമോ അതിലധികമോ പ്രശസ്തി അശോകന് കിട്ടുന്നതില്‍ സന്തോഷമേയുള്ളൂ. സന്ദേശത്തിലെ മുഴുവന്‍ വ്യവഹാരങ്ങളും എടുക്കാതെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് എടുക്കുന്നത് നിലപാടല്ല. ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നാലാംകിടമായ് പാട്രണൈസ് ചെയ്തുവെന്ന ഈ ധ്വനിയുണ്ടല്ലോ അത് ഗംഭീരം.ഇന്ദു മേനോന്‍
ഇന്ദു മേനോന്റെ പ്രതികരണം
അശോകന്‍ പങ്കെടുത്ത കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ അശോകന്‍ വകുപ്പിന്റെ അതിഥിയായിരുന്നു. പുസ്തകം അച്ചടിക്കുവാന്‍ ഡിസിക്ക് പണം നല്‍കിയതും ഗവണ്‍മെന്റായിരുന്നു. കേന്ദ്ര സാഹിത്യ അക്കാഡമിയിലും വകുപ്പിന്റെ നോമിനിയായിരുന്നു. ഇനിയും പല സിലബസ്സുകളിലേക്കും ഉള്‍പ്പെടുത്താവുന്ന പല മികച്ച കവിതകളും നോമിനേറ്റ് ചെയ്തിട്ടുമുണ്ട്. വകുപ്പിന്റെ ക്യാമ്പില്‍ എഴുതിയ ആര്‍ക്കെങ്കിലും എന്തെങ്കിലും നേട്ടമുണ്ടായാല്‍ അതിന്റെ സന്തോഷം പങ്കിടുക എന്നത് മാത്രമേ ചെയ്തിട്ടുള്ളു.
അശോകനോട് ആകെ ചെയ്ത നാലാം കിട പ്രവര്‍ത്തി ചെന്നൈയിലെ നക്ഷത്രഹോട്ടലിലെ മിനി ബാറിലെ മദ്യസേവയുടെ അനധികൃത പണം സാഹിത്യ അക്കാഡമി അടക്കില്ല എന്നു പറഞ്ഞപ്പോള്‍ അത് അടച്ചതും ബാധ്യത വ്യക്തിപരമായി ഞാന്‍ ഏറ്റതുമാണ്. മുഴുവന്‍ പണമില്ലാതിരിക്കുമ്പോള്‍ കടം വാങ്ങി വിമാന ടിക്കറ്റുകളും ബസ് ടിക്കറ്റുകളും ഞാന്‍ പലര്‍ക്കായി എടുത്തതും നാലാം തരമാണ്. 1800നു ടിക്കറ്റ് എടുത്താല്‍ 1000 മാത്രം തരുമ്പോള്‍ മിണ്ടാതെ ഇരിക്കുന്നതും നാലാം തരമാണ്. അശോകന്റെ കവിതകളോട് ഇഷ്ടവും ആദരവും മാത്രമേ ഉള്ളൂ.
വേണ്ടത്രയുമോ അതിലധികമോ പ്രശസ്തി അശോകന് കിട്ടുന്നതില്‍ സന്തോഷമേയുള്ളൂ താനും. അശോകനെ എഴുതാനും അശോകനു വേണ്ടി ഏറ്റവും പ്രയത്‌നിച്ചതും പ്രശസ്തനാക്കാന്‍ കൂടുതല്‍ ആഗ്രഹിച്ചതും പ്രവര്‍ത്തിച്ചും രാമന്‍ പെല്ലിശ്ശേരി മാഷാണ്. അദ്ദേഹത്തിനറിയാമല്ലോ കാര്യങ്ങളുടെ നിജസ്ഥിതി. സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് അവയുടെ പണം വിനിയോഗിച്ചതില്‍ എന്തെങ്കിലും നേട്ടമുണ്ടോ എന്ന പല ചോദ്യങ്ങള്‍ക്കും പണം ചിലവഴിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്നത് കിട്ടി കിട്ടി എന്ന് പറയേണ്ടി വരാറുണ്ട്. സീനക്ക് അവാര്‍ഡ് കിട്ടിയപ്പോഴും സിന്ധുവിന്റെ എഴുത്തുകള്‍ പിഎച്ച്ഡിയ്ക്ക് പഠനവിധേയമായപ്പോഴും മോളിക്ക് ഫ്രാങ്ക്ഫര്‍ട്ട് ബുക്ക് ഫെസ്റ്റിവലില്‍ അവസരം ലഭിച്ചപ്പോഴുമൊക്കെ ഗ്രൂപ്പില്‍ ആഹ്ലാദപൂര്‍വ്വം തന്നെയാണ് ആ വിവരങ്ങള്‍ ഇട്ടിട്ടുള്ളത്. സന്ദേശത്തിലെ മുഴുവന്‍ വ്യവഹാരങ്ങളും എടുക്കാതെ ഒരു ഭാഗം മാത്രം എഡിറ്റ് ചെയ്ത് എടുക്കുന്നത് നിലപാടല്ല.
ഈ വര്‍ഷം രാമചന്ദ്രന്റെ ഡിക്ഷണറി ലിംഗ്വിസ്റ്റിക് ഡിപാര്‍ട്ട്‌മെന്റിലേക്ക് പാഠപുസ്തകമാവുന്ന ഒന്നിന് പണം നല്‍കിയതും വകുപ്പ് തന്നെയാണ്. അശോകന്റെ എഴുത്തിലെ വാക്കുകള്‍ എടുത്ത് വേണ്ട എനിക്കൊന്നും. ഒരു സാധാരണ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ നാലാംകിടമായ് പാട്രണൈസ് ചെയ്തുവെന്ന ഈ ധ്വനിയുണ്ടല്ലോ അത് ഗംഭീരം.