ഉത്തര്‍പ്രദേശ് സഹറന്‍പൂരില്‍ മാധ്യമപ്രവര്‍ത്തകനേയും സഹോദരനേയും വെടിവെച്ച് കൊന്നു. പ്രശസ്ത ഹിന്ദി ദിനപത്രമായ ഹിന്ദി ജാഗരണിന്റെ ലേഖകന്‍ ആശിഷ് ജന്‍വാനിയും സഹോദരന്‍ അശുതോഷുമാണ് കൊല്ലപ്പെട്ടത്. വീടുകയറിയുള്ള ആക്രമണത്തില്‍ ആശിഷിന്റെ ഭാര്യയ്ക്കും പരുക്കേറ്റു. ഇവര്‍ ആറ് മാസം ഗര്‍ഭിണിയാണ്. കൊലയ്ക്ക് പിന്നില്‍ മദ്യമാഫിയ ആണെന്ന് ആരോപണമുണ്ട്.
ഹിന്ദുസ്ഥാന്‍ സമാചാര്‍ പത്രത്തില്‍ ജോലി ചെയ്തിരുന്ന ആശിഷ് ഈയിടെയാണ് ദൈനിക് ജാഗരണ്‍ ലേഖകനായത്. ആശിഷിന് മദ്യമാഫിയയില്‍ നിന്നും ഭീഷണികളുണ്ടായിരുന്നു. സംഭവത്തില്‍ യുപി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശിഷിന്റെ സമീപവാസികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സഹരന്‍പൂര്‍ പൊലീസ് പറയുന്നത്.