മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകര്‍ക്കാര്‍ ഒരു പാട് പണം ചെലവഴിക്കുന്നുണ്ടോ എന്ന് മാധ്യമ ഉപദേഷ്ടാവ് കൂടിയായ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യം. മുഖ്യമന്ത്രിയുടെ പ്രതിവാര പ്രചരണ പരിപാടിയിലാണ് ചോദ്യം. ''ഈ ചോദ്യം ഞാന്‍ ചോദിക്കുന്നതില്‍ ചെറിയ അപാകതയുണ്ടോ എന്ന് ചെറിയൊരു സംശയമുണ്ട്. ശമ്പളമോ ആനുകൂല്യമോ പറ്റാത്ത ഉപദേഷ്ടാക്കളുടെ പട്ടികയില്‍ ഞാനുമുണ്ട് എന്നതാണ് കാരണം. അതേ സമയം കേന്ദ്രത്തിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും കാര്യത്തില്‍ നൂറ് കണക്കിന് ഉപദേശകരുണ്ട്. താങ്കള്‍ ഉപദേശകര്‍ക്ക് ഒരുപാട് പണം ചെലവഴിക്കുന്നുവെന്നതാണ് പ്രതിപക്ഷം സ്ഥിരമായി ഉന്നയിക്കുന്ന ആരോപണം. എന്താണ് മറുപടി?.
മുഖ്യമന്ത്രിയുടെ മറുപടി
ഇത് പല ആരോപണങ്ങളും അതിന്റെ ഗൗരവത്തില്‍ ചിന്തിക്കേണ്ടതില്ലാത്തത് കൊണ്ട് ചിന്തിച്ചിട്ടില്ലെന്നതാണ് വസ്തുത. ഉപദേഷ്ടാക്കള്‍ എന്തോ ഭയങ്കര ചിലവുണ്ടാക്കുന്നുവെന്ന മട്ടിലാണ് ഇവിടെ പ്രചരണങ്ങള്‍ ഉയരുന്നത്. അത്തത്തിലൊരു സംഗതിയല്ല. ഓരോ മേഖലയിലും വൈദഗ്ധ്യമുള്ളവരെ ഉപദേഷ്ടാക്കളാക്കി വച്ചുവെന്നത് വസ്തുതയാണ്. അവര്‍ അവരവരുടെ നിശ്ചയിച്ച മേഖലയില്‍ ആവശ്യമായ സംഭാവന നല്‍കുന്നുണ്ട്. അതുകൊണ്ടാണ് അവര്‍ തുടരുന്നത്. അതൊരു രാഷ്ട്രീയ പ്രചരണമെന്ന് മാത്രമേ ഉള്ളൂ.
അതൊന്നും എന്തെങ്കിലും മറുപടി കളഞ്ഞ് അടക്കിക്കളയാമെന്ന് ആരും എടുക്കണ്ട. അവരത് തുടരും. സാമ്പത്തിക വശമെടുത്താല്‍ എല്ലാവരുടെയും ചെലവ് ഒരു പ്രധാന ഉദ്യോഗസ്ഥനായി ചെലവിടുന്ന ആകെ ചെലവിന്റെ അത്രയും വരില്ല. അതായിരിക്കും സാമ്പത്തിക നില.