Around us

ഒരു ഡോസ് വാക്‌സിന് ഒരു ബിയര്‍; വാക്‌സിനേഷന്‍ നിരക്ക് കൂട്ടാന്‍ അമേരിക്കകാര്‍ക്ക് ബൈഡന്റെ സമ്മാനം ബിയര്‍

വാഷിംഗ്ടണ്‍: കൊവിഡ് വാക്‌സിനേഷന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ വാഗ്ദാനം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ജൂലൈ നാലിന് മുന്‍പ് പരമാവധി ആളുകളെ വാക്‌സിന്‍ എടുപ്പിക്കാനാണ് ബൈഡന്‍ ഒരു ഷോട്ട് വാക്‌സിനെടുക്കുന്നവര്‍ക്ക് സൗജന്യ ബിയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.

വാക്‌നിനെടുക്കുന്നവര്‍ക്ക് പൈസ, സ്‌പോര്‍ട്‌സ് ടിക്കറ്റ്, പെയ്ഡ് ലീവ്, തുടങ്ങിയ ഓഫറുകളും നേരത്തെ മുന്‍പോട്ട് വെച്ചിരുന്നു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, സെലിബ്രിറ്റികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകളെ കൊണ്ട് വാക്‌സിന്‍ വിരുദ്ധ വികാരങ്ങള്‍ ഇല്ലാതാക്കാനും കൂടുതല്‍ ആളുകളെ വാക്‌സിനേറ്റ് ചെയ്യിപ്പിക്കാനുമാണ് ബൈഡന്‍ ലക്ഷ്യമിടുന്നത്. പൊതു-സ്വകാര്യ മേഖലയുടെ പങ്കാളിത്തവും ഇതിന് വേണ്ടി ഉറപ്പുവരുത്തും.

അമേരിക്കയിലെ 62.8 ശതമാനം മുതിര്‍ന്ന പൗരന്മാര്‍ക്കും നിലവില്‍ ഒരു ഡോസ് വാക്‌സിനേഷന്‍ ലഭിച്ചിട്ടുണ്ട്. വാക്‌സിനെടുക്കുന്നവര്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കിയപ്പോള്‍ വാക്‌സിനേഷന്‍ നിരക്കും കൂടിയിരുന്നു ഈ സാഹചര്യത്തിലാണ് ബൈഡന്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ പ്രേത്സാഹനമായി ബിയര്‍ വാഗ്ദാനം ചെയ്തത്.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല' എത്തുന്നു, ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT