Around us

ജാമിയയിലെ പോലീസ് അതിക്രമം: രണ്ടര കോടിയുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്

പൗരത്വ ഭേദഗതി പ്രതിഷേധത്തിനിടെ ഡിസംബര്‍ 15ന് രാത്രി ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ 2.66 കോടി രൂപയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. മാനവ വിഭവശേഷി മന്ത്രാലയത്തിനാണ് സര്‍വകലാശാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

25 സിസിടിവി ക്യാമറകളാണ് നശിപ്പിച്ചിരിക്കുന്നത്. ഇതിന് 4.75 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്. പൊലീസ് സിസിടിവി ക്യാമറകള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നിരുന്നു. ലൈബ്രറിയിലെ വസ്തുക്കളും നശിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. പൊലീസിന്റെ മര്‍ദ്ദനമേല്‍ക്കാതിരിക്കാനായി വിദ്യാര്‍ത്ഥികള്‍ ഒളിച്ചിരിക്കുന്നതും കാണാമായിരുന്നു.

ലൈബ്രറിയില്‍ വായിക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ലൈബ്രറിയുടെ പുറത്തുള്ള പൊളിഞ്ഞ ഗ്ലാസുകള്‍ നീക്കി പുതിയത് സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അകത്ത് അറ്റകുറ്റപ്പണി ചെയ്തിട്ടില്ല. അന്വേഷണ നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമേ ഇത് നവീകരിക്കുകയുള്ളുവെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

ന്യൂസിലന്‍ഡ് പാര്‍ലമെന്റിലെ പ്രതിഷേധ ഹക്കാ നൃത്തം; എന്താണ് വൈതാംഗി ബില്ലും മവോറി വിഭാഗക്കാരുടെ അവകാശങ്ങളും

പ്രഖ്യാപിച്ചതിലും നേരത്തെ പൂർത്തിയാക്കി,താക്കോല്‍ കൈമാറി ജെംസ് ബൈ ഡാന്യൂബ്

മെറിന്റെ മരണത്തിന്റെ ദുരൂഹതകളഴിക്കാൻ 'ആനന്ദ് ശ്രീബാല', ചിത്രം ഇപ്പോൾ തിയറ്ററുകളിൽ

'മന്ദാകിനിയ്ക്ക് ശേഷം റൊമാന്റിക് കോമഡി ത്രില്ലറുമായി സ്പൈർ പ്രൊഡക്ഷൻസ്'; 'മേനേ പ്യാർ കിയാ' യുടെ പൂജ ചടങ്ങുകൾ നടന്നു

ഷാ‍ർജ പുസ്തകോത്സവത്തില്‍ സന്ദർശകരെ ആകർഷിച്ച് 'ഗോളത്തിലെ സുന്ദരി'

SCROLL FOR NEXT