ടീക്കാറാം മീണ 
Around us

‘ലേലം വിളിച്ച് എംഎല്‍എമാര്‍ മാറുന്നത് ക്രിമിനല്‍ കുറ്റം’; നടപടിയെടുക്കാന്‍ അധികാരം വേണമെന്ന് ടീക്കാറാം മീണ  

THE CUE

ലേലം വിളിച്ച് പണം വാങ്ങി എംഎല്‍എമാര്‍ പാര്‍ട്ടി മാറുന്നത് ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ഇതിനെതിരെ നടപടിയെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അധികാരം വേണമെന്നും മീണ പറഞ്ഞു. കര്‍ണാടകയില്‍ ബിജെപി അധികാരം പിടിക്കാന്‍ പണമെറിഞ്ഞ് കുതിരക്കച്ചവടം നടത്തുകയാണെന്ന ആരോപണം വിവാദമായിരിക്കെയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പ്രതികരണം.

രാഷ്ട്രീയ പാര്‍ട്ടികളുടെ ഫണ്ടിങ്ങില്‍ നിയന്ത്രണം വേണം. ക്രിമിനലുകള്‍ ജനവിധി തേടുന്നത് തടയണം.  
ടീക്കാറാം മീണ  

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അയ്യപ്പന്റെയോ, ശബരിമലയുടേയോ ചിത്രങ്ങളോ പേരോ ഉപയോഗിച്ച് വോട്ട് ചോദിക്കരുതെന്ന് ടീക്കാറാം മീണ രാഷ്ട്രീയ പാര്‍ട്ടികളെ അറിയിച്ചത് വിവാദമായിരുന്നു. തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ രൂക്ഷ പ്രതികരണവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇടത് പാര്‍ട്ടികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം ടീക്കാറാം മീണയെ പിന്തുണയ്ക്കുകയും ചെയ്തു.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT