Around us

രോഗം മൂര്‍ച്ഛിച്ചിട്ടും ആശുപത്രിയിലെത്തിച്ചില്ല, മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി

കോഴിക്കോട് നാദാപുരത്ത് മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ചതായി പരാതി. കുനിങ്ങാട് സ്വദേശിനി നൂര്‍ജഹനാണ് മരിച്ചത്.

രോഗം കൂടിയിട്ടും ആശുപത്രിയിലെത്തിക്കാതെ ആലുവയിലെ മത കേന്ദ്രത്തിലെത്തിച്ച് മന്ത്രവാദ ചികിത്സ നടത്തിയതുകൊണ്ടാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. ഭര്‍ത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലുള്ള മതകേന്ദ്രത്തിലെത്തിച്ചെന്നും അവിടെ വെച്ച് ചികിത്സ കിട്ടാതെയാണ് നൂര്‍ജഹാന്‍ മരിച്ചതെന്നുമാണ് ആരോപണം.

കഴിഞ്ഞ ഒരുവര്‍ഷമായി യുവതിക്ക് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പ് വരുന്ന അസുഖമുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ജമാല്‍ അനുവദിച്ചിരുന്നില്ല. ജമാലിന്റെ എതിര്‍പ്പ് അവഗണിച്ച് യുവതിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല.

ആലുവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പ്രത്യേക ത്വരിഖത്ത് സംഘടനയിലെ അംഗമാണ് നൂര്‍ജഹാന്റെ ഭര്‍ത്താവ് ജമാല്‍. അസുഖം കൂടിയതിനെ തുടര്‍ന്ന് നൂര്‍ജഹാനെ ബന്ധുക്കള്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജമാല്‍ അവിടെ നിന്നും നൂര്‍ജഹാനെ ആലുവയിലേക്കുള്ള ആത്മീയ കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ഭാര്യയെയും കൊണ്ട് ആലുവയിലേക്ക് പോയ ജമാല്‍ പുലര്‍ച്ചയോടെ മരണ വിവരം അറിയിക്കുകയായിരുന്നു. നൂര്‍ജഹാന്റെ അമ്മയും ബന്ധുവുമാണ് പൊലീസില്‍ പരാതി നല്‍കിയത്.

മൃതദേഹവുമായി ആലുവയില്‍ നിന്ന് കല്ലാച്ചിയിലേക്ക് വന്ന ആംബുലന്‍സ് പൊലീസ് തടഞ്ഞാണ് മൃതദേഹം വടകര ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹം നിലവില്‍ വടകര ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT