സൗത്ത് ആഫ്രിക്കയിലെ മൊസാംബിക്കില്‍ 52 ഗ്രാമവാസികളെ ഇസ്ലാമിക മതമൗലികവാദികള്‍ കൊലപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്. ഗ്രാമത്തിലെ കുട്ടികളെയും ചെറുപ്പക്കാരെയും സംഘത്തില്‍ ചേര്‍ക്കാനെത്തിയ ഇവരെ ഗ്രാമവാസികള്‍ തടഞ്ഞതാണ് അക്രമത്തിന് കാരണമായതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
മുയിദുംബെ ജില്ലയിലെ സിറ്റാക്‌സില്‍ സംഭവമുണ്ടായത്. രണ്ട് ആഴ്ച മുമ്പ് നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. അക്രമികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
ധാതുസമ്പത്തിനാല്‍ സമ്പന്നമായ മേഖലയില്‍ 'ഇസ്ലാമിക രാജ്യം' സ്ഥാപിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി തീവ്രവാദികള്‍ അടുത്തിടെയായി ആക്രമണം ശക്തമാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പിടിച്ചെടുക്കുകയും, റോഡുകള്‍ തടയുകയും, നഗരങ്ങളിലും ഗ്രാമങ്ങളുലും ഐഎസിന്റേതിന് സമാനമായ പതാകകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.