Around us

റിയാലിറ്റി ഷോകളില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കരുത്, ചാനലുകള്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശം 

THE CUE

കുട്ടികളെ പങ്കെടുപ്പിച്ചുള്ള റിയാലിറ്റി ഷോകള്‍ അവതരിപ്പിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സ്വകാര്യ ചാനലുകളോട് കേന്ദ്രസസര്‍ക്കാര്‍. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം വാര്‍ത്താവിതരണ മന്ത്രാലയം പുറത്ത് വിട്ടിരിക്കുന്നത്. നൃത്താധിഷ്ഠിതമായ റിയാലിറ്റി ഷോകളില്‍ കുട്ടികളെ പങ്കെടുപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും മുന്നോട്ട് വച്ചിരിക്കുന്നത്.

ഡാന്‍സിന് പ്രധാന്യമുള്ള പല റിയാലിറ്റി ഷോകളിലും കുട്ടികള്‍ മുതിര്‍ന്നവരെ അനുകരിച്ചുള്ള പരിപാടികളാണ് അവതരിപ്പിക്കുന്നത്. സിനിമകളിലും മറ്റും മുതിര്‍ന്നവര്‍ ചെയ്യുന്നത് പോലെ കുട്ടികള്‍ ചെയ്യുന്നു. അവരുടെ പ്രായത്തിന് യോജിക്കാത്തവയാണ് പലപ്പോഴും ഇവ. കൂടാതെ ഇത്തരം അഭിനയം കുട്ടികള്‍ക്ക് വിഷമമുണ്ടാക്കുന്ന അനുഭവമായേക്കും. മുതിരുമ്പോഴും അതിന്റെ സ്വാധീനം കുട്ടികളിലുണ്ടാകുമെന്നും മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കുട്ടികളെ മോശമായി ചിത്രീകരിക്കുന്നതോ അവരില്‍ അനാദരവോ അഭിപ്രായ വ്യത്യാസങ്ങളോ ഉണ്ടാക്കുന്ന പരിപാടികള്‍ ചെയ്യരുതെന്ന് എല്ലാ ടെലിവിഷന്‍ ചാനലുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. 1995 ലെ കേബിള്‍ ടിവി നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ അനുസരിച്ചായിരിക്കണം പരിപാടികളും പരസ്യങ്ങളും. കുട്ടികളുടേതോ കുട്ടികള്‍ക്ക് വേണ്ടിയുള്ളതോ ആയ പരിപാടികളില്‍ അവര്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഭാഷ ഉപയോഗിക്കരുത്. അക്രമസംഭവങ്ങളും ഇതില്‍ പാടില്ല.

ടെലിവിഷന്‍ ചാനലുകളിലെ നൃത്താധിഷ്ഠിത റിയാലിറ്റി ഷോ ഉള്‍പ്പെടെയുള്ള പരിപാടികളെ കുറിച്ച് നേരത്തെ തന്നെ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. റിയാലിറ്റി ഷോകള്‍ നിരോധിക്കണമെന്ന് സംവിധായകന്‍ ഷൂജിക്ക് സിര്‍ക്കാര്‍ രണ്ട് വര്‍ഷം മുന്‍പ് ട്വീറ്റ് ചെയ്തിരുന്നു. കുട്ടികളുടെ വിശുദ്ധിയില്ലാതാക്കുകയും അവരെ വൈകാരികമായി തകര്‍ക്കുകയും ചെയ്യുന്നവയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

ടെലിവിഷന്‍ ചാനലുകളിലെ സീരിയലുകള്‍, റിയാലിറ്റി ഷോകള്‍, പരസ്യങ്ങള്‍ എന്നിവയില്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് സംബന്ധിച്ച് ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങളുണ്ട്. കുട്ടികളുടെ പ്രായത്തിന് ചേരാത്ത സംഭാഷണങ്ങളോ സീനുകളോ ഉണ്ടാവരുതെന്നാണ് അതിലെ ഉള്ളടക്കം.

വിവാഹമോചനത്തിന് ശേഷം പലരും എന്നെ 'സെക്കന്റ് ഹാൻഡ്' എന്നു വിളിച്ചു, വിവാഹവ്സത്രം കറുപ്പാക്കി മാറ്റിയത് പ്രതികാരം കൊണ്ടല്ല: സമാന്ത

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ആക്ഷൻ ചിത്രം, ’വല്ല്യേട്ടൻ’ ചിത്രത്തിലെ അപൂർവ്വ ദൃശ്യങ്ങളും രസകരമായ ഓർമ്മകളും

അല്ലു അർജുന് 300 കോടി, ആദ്യ ഭാ​ഗത്തെക്കാൾ ഇരട്ടിയിലധികം പ്രതിഫലം വാങ്ങി ഫഹദും രശ്മികയും; പുഷ്പ 2 താരങ്ങളുടെ പ്രതിഫല കണക്കുകൾ

വിജയ് സേതുപതി ചിത്രവുമായി വൈഗ മെറിലാൻഡ്, 'വിടുതലൈ 2' ഡിസംബർ 20 ന്

രാജ് ബി ഷെട്ടി ഇനി ത്രില്ലറിൽ, ഒപ്പം അപർണ്ണ ബാലമുരളിയും; രുധിരത്തിന്റെ ടീസർ പുറത്ത്

SCROLL FOR NEXT