Around us

സിന്ധു നദീതട നാഗരികതയില്‍ ബീഫ് പ്രധാന ഭക്ഷണമായിരുന്നുവെന്ന് പഠനം

സിന്ധു നദീതട നാഗരികതയുടെ ഭാഗമായിരുന്നവരെ സംബന്ധിച്ച് ബീഫ് പ്രധാന ഭക്ഷണമായിരുന്നുവെന്ന് പഠനം. ജേണല്‍ ഓഫ് ആര്‍ക്കിയോളജിക്കല്‍ സയന്‍സ് പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സിന്ധു നദീതട സംസ്‌കാരകാലത്ത് ആളുകള്‍ പ്രധാനമായും മാസം ഉള്‍പ്പെടുന്ന ഭക്ഷണശീലമായിരുന്നു പിന്‍തുടര്‍ന്നിരുന്നതെന്നാണ് പഠനം പറയുന്നത്. പന്നിയിറച്ചിയും, ബീഫും അടക്കമുള്ളവ അന്ന് പ്രധാന ഭക്ഷണമായിരുന്നുവെന്നും പരാമര്‍ശിക്കുന്നു.

കന്നുകാലികളുടെ അസ്ഥികള്‍ ഉള്‍പ്പടെയുള്ള അവശിഷ്ടങ്ങള്‍ വന്‍തോതില്‍ കണ്ടെത്തിയത് ഇതിന് സാധൂകരണമാണെന്നും പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാനയും ഉത്തര്‍പ്രദേശും ഉള്‍പ്പെടുന്ന വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലെ സിന്ധു നദീതട സംസ്‌കാരം നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് കണ്ടെത്തിയ പാത്രങ്ങളും പഠന വിധേയമാക്കിയിരുന്നു. ഏത് തരത്തിലുള്ള ഭക്ഷണശീലമായിരുന്നു അവരുടേതെന്ന് കണ്ടെത്തുന്നതിനുള്ള പരിശോധനകളാണ് ഇതില്‍ ഗവേഷകര്‍ നടത്തിയത്.

കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകയായ അക്ഷേത സൂര്യനാരായണനാണ് പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. 'സിന്ധു നദീതട നാഗരികതയില്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളില്‍ നിന്ന് മൃഗക്കൊഴുപ്പിന്റെ അവശിഷ്ടങ്ങളാണ് കൂടുതലായും കണ്ടെത്തിയത്. പന്നികള്‍, കന്നുകാലികള്‍, പോത്ത്, ആട് തുടങ്ങിയവയുടെ മാംസങ്ങളുടെയും പാലുല്‍പ്പന്നങ്ങളുടെയും അവശിഷ്ടങ്ങള്‍ തരംതിരിക്കാനായതായി അക്ഷേത സൂര്യനാരായണന്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയിലെ ബീഫ് ഉപയോഗത്തിന് അത്രയും പഴക്കമുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പഠനം. കാലികളെ മാംസാവശ്യത്തിന് അറുക്കുന്നതിനെതിരെ കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ പ്രിവന്‍ഷന്‍ ഓഫ് സ്ലോട്ടര്‍ ആന്‍ഡ് പ്രിസര്‍വേഷന്‍ ഓഫ് കാറ്റില്‍ ബില്‍ 2020 പാസാക്കിയത് ഇന്നലെയാണ്. ബിജെപി ഭരണത്തിലുള്ള ഉത്തര്‍പ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ സമാന നിയമങ്ങളുണ്ട്. പശുക്കടത്ത് ആരോപിച്ച് സ്വയംപ്രഖ്യാപിത ഗോരക്ഷകര്‍ നിരവധി പേരെ ക്രൂരമായി കൊലപ്പെടുത്തിയതിനും രാജ്യം സാക്ഷിയായിട്ടുണ്ട്.

അവാർഡുകളല്ല, സംവിധായകർ വീണ്ടും എന്നെ അവരുടെ സിനിമകളിലേക്ക് വിളിക്കുന്നതാണ് ഏറ്റവും വലിയ അം​ഗീകാരമായി കാണുന്നത്: ഐശ്വര്യ ലക്ഷ്മി

തിയറ്ററിൽ ചിരിപ്പൂരം തീർത്ത് 'ഷറഫുദ്ധീൻ', ഫാന്റസിയിൽ വിസ്മയമായി 'ഹലോ മമ്മി'

പാലക്കാട് ബിജെപി വോട്ടുകോട്ടകളില്‍ വിള്ളല്‍; എല്‍ഡിഎഫ് വോട്ടുകള്‍ ഉയര്‍ന്നു

അന്ന് സ്റ്റേജിൽ വെച്ച് ശിവകാർത്തികേയനെ കളിയാക്കിയതിൽ സങ്കടം തോന്നി, പിന്നീട് വിളിച്ച് മാപ്പ് പറഞ്ഞു: ആർ ജെ ബാലാജി

ലോകേഷ് കനകരാജ് ഒരു ജെൻ- സി ഫിലിം മേക്കറാണ്; സൈമൺ ആസ്വദിച്ച് ചെയ്ത കഥാപാത്രമെന്ന് നാ​ഗാർജുന

SCROLL FOR NEXT