Around us

അഞ്ച് വര്‍ഷത്തിനിടെ ചത്തത് 501 കടുവകള്‍; സെന്‍സസ് റിപ്പോര്‍ട്ട് ആഘോഷങ്ങള്‍ക്കിടെ മറച്ചുവെച്ചത് ഞെട്ടിക്കുന്ന കണക്കുകള്‍

THE CUE

രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ 501 കടുവകള്‍ ചത്തതായി ഔദ്യോഗിക കണക്ക്. കടുവകളുടെ എണ്ണത്തില്‍ 33 ശതമാനം വര്‍ധനയുണ്ടായെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ കൂടി പുറത്തു ന്നിരിക്കുന്നത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ (എന്‍ടിസിഎ) ഡാറ്റാബേസ് പ്രകാരം 175 കടുവകളാണ് 2018 വരെയുള്ള കാലയളവില്‍ അസ്വാഭാവിക മരണത്തിന് ഇരയാക്കിയിരിക്കുന്നത്. 87 കടുവകളുടെ മരണകാരണത്തേക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് ഹഫ് പോസ്റ്റ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടം, മനുഷ്യരുമായുള്ള സംഘര്‍ഷം, പിടികൂടല്‍, ശരീര ഭാഗങ്ങളുടെ വില്‍പനക്കായി വേട്ടക്കാര്‍ കൊലപ്പെടുത്തുന്നത് എന്നിവയാണ് അസ്വാഭാവിക മരണത്തിന്റെ പരിധിയില്‍ പെടുത്തുന്നത്.

പ്രായാധിക്യവും രോഗവും ഉള്‍പ്പെടെയുള്ള സ്വാഭാവിക കാരണങ്ങളാല്‍ മരണപ്പെട്ടത് 239 കടുവകളാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. മനുഷ്യനും കടുവയും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചതാണ് മരണനിരക്ക് ഇത്രയേറെ ഉയരാനുള്ള കാരണങ്ങളിലൊന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോഡി കടുവ സെന്‍സസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിന് രണ്ട് ദിവസം മുമ്പും കടുവയെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന വാര്‍ത്ത വന്നിരുന്നു. 2016ല്‍ മാത്രം 111 കടുവകളാണ് ചത്തത്. 2012ന് ശേഷമുള്ള കണക്കെടുത്താല്‍ കടുവകളുടെ ഏറ്റവും മോശം വര്‍ഷമാണിത്. 111ല്‍ 50 എണ്ണവും അസ്വാഭാവിക മരണത്തിന് ഇരയാകുകയായിരുന്നു.

കടുവയുടെ ശരീര ഭാഗങ്ങള്‍ക്ക് അനധികൃത വിപണിയില്‍ ഡിമാന്‍ഡും വിലയും വര്‍ധിച്ചതും ദേശീയ മൃഗം വേട്ടയാടപ്പെടുന്നതിന്റെ പ്രധാന കാരണമായി. ചൈന, മറ്റ് ദക്ഷിണ-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് കടുവയുടെ ശരീര ഭാഗങ്ങള്‍ക്ക് കൂടുതലും ആവശ്യക്കാരുള്ളത്. 2019ല്‍ ഇതുവരെയുള്ള കണക്കെടുത്താല്‍ കഴിഞ്ഞ ആഴ്ച്ച വരെയുള്ള സമയത്തിനിടെ 31 കടുവകളെ വേട്ടയാടിയും പിടികൂടിയും കൊന്നെന്ന് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ സൊസൈറ്റ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാല്‍ ജൂണ്‍ 19 വരെ കൊല്ലപ്പെട്ടത് 12 കടുവകള്‍ ആണെന്നാണ് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷമാകെ കൊല്ലപ്പെട്ടത് 34 കടുവകള്‍ ആണെന്നിരിക്കെ ഈ വര്‍ഷം നഷ്ടം ഇനിയും വര്‍ധിക്കാനാണ് സാധ്യത.

വോട്ടെണ്ണല്‍; വയനാട്ടില്‍ മുന്നേറി പ്രിയങ്ക, പാലക്കാട് കൃഷ്ണകുമാർ, ചേലക്കരയില്‍ പ്രദീപ്: Live

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

SCROLL FOR NEXT