രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ ഉലഞ്ഞ് ഇന്ത്യന്‍ റെയില്‍വേ. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ യാത്രക്കാരുടെ കുറവ് മൂലം 155 കോടി രൂപയും ചരക്ക് നീക്കത്തില്‍ 3,901 കോടി രൂപയുമാണ് റെയില്‍വേക്ക് കുറഞ്ഞത്. മധ്യപ്രദേശ് സ്വദേശി ശേഖര്‍ ഗൗര്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് റെയില്‍വേയുടെ നഷ്ടക്കണക്ക് പറയുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) യാത്രക്കാരുടെ വരുമാനത്തിലുടെ നേടിയത് 13,398 കോടി രൂപയാണ്. എന്നാല്‍ രണ്ടാം പാദത്തില്‍(ജൂലൈ-സെപ്തംബര്‍) 150 കോടി രൂപ കുറഞ്ഞ് 13,243 കോടിയിലെത്തി.
അതുപോലെ ഒന്നാം പാദത്തില്‍ 23,066 കോടി രൂപ ചരക്ക് നീക്കത്തിലൂടെ റെയില്‍വേ നേടിയെങ്കില്‍ രണ്ടാം പാദത്തില്‍ അത് 25,165 കോടിയായി കുറഞ്ഞു. മാന്ദ്യം ടിക്കറ്റ് ബുക്കിങ്ങിനെയും ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.27 ശതമാനത്തിന്റെ ഇടിവാണ് ബുക്കിംങ്ങില്‍ ഉണ്ടായിരിക്കുന്നത്. സബര്‍ബന്‍ ട്രെയിനിലും 1.13 ശതമാനത്തിന്റെ ഇടിവുണ്ടായി.
മാന്ദ്യം മറികടക്കാന്‍ റെയില്‍വേ പദ്ധതികള്‍ രൂപികരിക്കുകയാണ്. ചരക്ക് നീക്കത്തിന് അധികനികുതി പിന്‍വലിച്ചു. ശീതികരിച്ച ചെയര്‍കാറിലോ, എക്‌സിക്യൂട്ടീവ് ക്ലാസിലോ യാത്ര ചെയ്യുന്നവര്‍ക്ക് 25 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. 30 വര്‍ഷത്തോളമായി ഉപയോഗിക്കുന്ന ഡീസല്‍ എഞ്ചിനുകള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിക്കാനും റെയില്‍വേ പദ്ധതിയിടുന്നു. മാന്ദ്യം തടയാനുള്ള മുന്‍ കരുതല്‍ സ്വീകരിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം റെയില്‍വേ 17 സോണുകള്‍ക്ക് കത്തയച്ചിരുന്നു. കല്‍ക്കരി പാടങ്ങളില്‍ വെള്ളപ്പൊക്കം ബാധിച്ചതും സിമന്റ്, സ്റ്റീല്‍ മേഖലയിലുണ്ടായ മാന്ദ്യവുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം