Around us

രാജ്യത്തെ ഒരു ശതമാനം അതിസമ്പന്നരുടെ കയ്യിലുള്ളത് പാവപ്പെട്ടവരുടെ പക്കലുള്ളതിന്റെ നാലിരട്ടി സ്വത്ത്   

THE CUE

ഇന്ത്യയിലെ പാവപ്പെട്ട 953 ദശലക്ഷം ജനങ്ങളുടെ കയ്യിലുള്ളതിന്റെ നാലിരട്ടി സ്വത്താണ് ഒരു ശതമാനം വരുന്ന വന്‍ സമ്പന്നരുടെ കയ്യിലുളളതെന്ന് പഠനറിപ്പോര്‍ട്ട്. ഇന്ത്യയിലെ ദരിദ്രരായ 70 ശതമാനം വരുന്ന ജനങ്ങള്‍ക്കുള്ളതിനേക്കാള്‍ നാലിരട്ടിയോളം സ്വത്താണ് ഒരു ശതമാനം വരുന്ന സമ്പന്നര്‍ക്കുള്ളത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായി റെറ്റ്‌സ് ഗ്രൂപ്പ് ഓക്‌സ്ഫാം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.

ഇന്ത്യയുടെ വാര്‍ഷിക ബഡ്ജറ്റുകള്‍ക്ക് നീക്കി വക്കുന്ന തുകയേക്കാള്‍ അധികമാണ് ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ കൈവശമുളള സ്വത്തെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. അന്തര്‍ദേശീയ തലത്തിലുള്ള പ്രവണത തന്നെയാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നതെന്ന് പഠനം വ്യക്തമാക്കുന്നു.വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ അമ്പതാം വാര്‍ഷിക സമ്മേളനത്തിന് മുന്നോടിയായാണ് പഠനം നടന്നത്. ലിംഗ സമത്വം, വരുമാനം എന്നിവയായിരുന്നു ഇത്തവണത്തെ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ വാര്‍ഷിക സമ്മേളനത്തിലെ പ്രധാന ചര്‍ച്ചാവിഷയങ്ങള്‍.

വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക അസമത്വം സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂടുതല്‍ ബാധിക്കുന്നതായി റെറ്റ്സ് ഗ്രൂപ്പിന്റെ 2019ലെ ഗവേഷണം കണ്ടെത്തിയിരുന്നു. പാവപ്പെട്ടവരും പണക്കാരും തമ്മിലുളള സ്വത്തിന്റെ അന്തരത്തില്‍ 2019ല്‍ ഭീമമായ വര്‍ധനവാണ് ഉണ്ടായത്. ശതകോടീശ്വരന്മാരുടെ സമ്പാദ്യം കഴിഞ്ഞ വര്‍ഷം 12 ശതമാനം വര്‍ദ്ധിച്ചിരുന്നു. അതായത് പ്രതിദിനം 2.5 ബില്യണ്‍ ഡോളര്‍. ഏറ്റവും ദരിദ്രരായ 3.8 ബില്യണ്‍ ആളുകളുടെ സമ്പത്തില്‍ 11 ശതമാനം ഇടിവും സംഭവിച്ചിട്ടുണ്ട്. ധനികരും ദരിദ്രരും തമ്മിലുള്ള ഈ അന്തരം വര്‍ദ്ധിച്ചുവരികയാണ്. ഇത് ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്തുമെന്നും സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ സിനിമയുടെ പേരിൽ ഞാനും പ്രിയദർശനും വഴക്കു കൂടിയിട്ടുണ്ട്, പ്രതീക്ഷിച്ച ക്ലൈമാക്സ് ആയിരുന്നില്ല സിനിമയ്ക്ക്: ജഗദീഷ്

ലോക ടൂറിസം ഓർഗനൈസേഷനിൽ അഫിലിയേറ്റ് അംഗമായി ഐസിഎല്‍

ടൊവിനോ ചിത്രം 'നരിവേട്ട'യുടെ പേരിൽ വ്യാജ കാസ്റ്റിം​ഗ് കോൾ തട്ടിപ്പ്, ആളുകൾ ജാഗ്രത പാലിക്കണമെന്ന് സംവിധായകൻ അനുരാജ് മനോഹർ

ദേശീയ ദിനം: യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

സിനിമയുടെ റിവ്യൂ പറയുന്നവരെ ചോദ്യം ചെയ്യാനാകില്ല, കാശ് കൊടുത്ത് സിനിമ കാണുന്നവന് റിവ്യൂ പറയാനുള്ള അവകാശമുണ്ട്: ആർ ജെ ബാലാജി

SCROLL FOR NEXT